എഡിറ്റര്‍
എഡിറ്റര്‍
അധികാരത്തിലെത്താനായി മോദി മാതൃകയാക്കിയത് ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ് മോഡല്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Friday 29th September 2017 9:51am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ അധികാരത്തിലെത്താനായി മോദി മാതൃകയാക്കിയത് ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ് മോഡലാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ക്ക് മാത്രം ജീവിക്കാവുന്ന ഇടമായി ഇന്ത്യ മാറിയിരിക്കുന്നു. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയുന്നില്ല. പരിഷ്‌കരണവാദിയെന്ന് നടിക്കുന്ന അപരിഷ്‌കൃതനാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറേറ്റും മോദിയും വിദ്വേഷം വളര്‍ത്തുന്നതില്‍ മത്സരിക്കുകയാണ്. അധികാരകേന്ദ്രീകരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Dont Miss ‘ബാബയുടെ സ്‌കൂളിലെ പെണ്‍കുട്ടികളെ രാഷ്ട്രീയക്കാര്‍ക്ക് കാഴ്ചവെക്കാറുണ്ട്’ യു.പിയില്‍ പിടിയിലായ ആള്‍ദൈവത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി


തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാനവെല്ലവിളി. നഗരഗ്രാമഭേദമന്യേ അത് സാധ്യമാകണം. തൊഴില്‍ കണ്ടെത്തുന്നതുവരെയുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയെ വലതു സംഘടനകള്‍ ചൂഷണം ചെയ്യുകയാണ്. അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുയും വംശീയ വിള്ളലുകള്‍ പ്രോത്സാഹിപ്പിക്കുക വഴി അധികാരം നിലനിര്‍ത്താനാണ്  ശ്രമിക്കുന്നത്. സമുദായങ്ങളെ വിഭജിപ്പിച്ച് പരസ്പരം വിദ്വേഷം കുത്തിനിറച്ചുകൊണ്ട് അധികാരം കൈപ്പിടിയിലൊതുക്കാനാണ് അവരുടെ ശ്രമം.

മോദി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ അത് വലിയ ദുരന്തമായി. യുവാക്കള്‍ക്കിടയില്‍ വര്‍ഗീയത കുത്തിനിറച്ച് പിന്നാക്കവിഭാഗങ്ങള്‍ക്കെതിരായി അവരെ തിരിക്കുകയാണ് ചെയ്യുന്നത്. വലതുസംഘടനകളുടെ നേതാക്കള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

വ്യവസ്ഥാപിത ആഭ്യന്തര യുദ്ധത്തോടൊപ്പം ഇന്ത്യയും അമേരിക്കയും യൂറോപ്പും തൊഴിലില്ലായ്മയും നേരിടുകയാണ്. എല്ലാ ജനാധിപത്യരാഷ്ട്രങ്ങളും നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയും ഇതാണ്. ഇത്തരമൊരു സാഹചര്യമാണ് മോദിയേയും ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രേിഗോയേയും പോലുള്ള നേതാക്കളേയും അധികാരത്തിലെത്തിച്ചത്.

ഇന്ത്യയിലെ ഏതാണ്ട് പ്രധാന തീരുമാനങ്ങളെല്ലാം ഇന്ന് പ്രധാനമന്ത്രിയുടെ തലത്തിലാണ് എടുക്കുന്നത്. പാര്‍ലമെന്റിന്റെ തന്നെ പ്രാധാന്യം ഇല്ലാതായിരിക്കുന്നു. ഇന്ത്യ ഇന്ന് ചൈനയേക്കാള്‍ കൂടുതല്‍ കേന്ദ്രീകൃതമാണ്. എന്നാല്‍ ചൈനയില്‍ ചിലയിടങ്ങളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും അവിടെ പ്രാദേശിക ഗ്രൂപ്പുകള്‍ക്കെല്ലാം
അധികാരമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Advertisement