എഡിറ്റര്‍
എഡിറ്റര്‍
വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍; മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആം ആദ്മി സര്‍ക്കാര്‍ മാതൃക
എഡിറ്റര്‍
Thursday 20th April 2017 11:59am

 

ന്യൂദല്‍ഹി: വി.ഐ.പികള്‍ ഉള്‍പ്പെടെ ആരും വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ മാതൃകായക്കി. വാഹനങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനം ആദ്യം നടപ്പിലാക്കിയത് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരായിരുന്നു.


Also read സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന യു.എസ് കോടതി വിധി: വസ്തുത ഇതാണ് 


ഇതിന് പിന്നാലെ സമാന തീരുമാനവുമായ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും യു.പി ബിജെ.പി സര്‍ക്കാരും രംഗത്തെത്തിയിരുന്നു ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം വി.ഐ.പികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സമാന തീരുമാനവുമായി വിവിധ സംസ്ഥാനങ്ങളും. ഒഡീഷ, രാജസ്ഥാന്‍ ഗുജറാത്ത് സര്‍ക്കാരുകളും രംഗത്തെത്തിയിട്ടുമുണ്ട്. മെയ് ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാനായിരുന്നു മന്ത്രി സഭായോഗം തീരുമാനിച്ചത്. എന്നാല്‍ അതിനു മുന്നേ തീരുമാനങ്ങള്‍ നടപ്പിലാക്കകുകയാണ് പല സംസ്ഥാന സര്‍ക്കാരുകളും.

Also read കേരളത്തില്‍ തോമസ് ഐസക്കും മാത്യൂ ടി തോമസും വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ഫയര്‍ സര്‍വീസ് തുടങ്ങിയവയ്‌ക്കേ ഇനി മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളു. നീല ലൈറ്റുകളാകും ഈ വാഹനങ്ങളില്‍ ഉപയോഗിക്കുക.

ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് ചുവന്ന ബീക്കണുകള്‍ വേണ്ടെന്ന തീരുമാനം ആദ്യമായി നടപ്പിലാക്കിയതിന് പിന്നാലെ പഞ്ചാബില്‍ അധികാരത്തിലെത്തിയ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും മന്ത്രിമാര്‍ക്ക് ബീക്കണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വേണ്ടെന്ന തീരുമാനമെടുത്തിരുന്നു.

പിന്നീട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരും സമാന നിലപാട് സ്വീകരിച്ചു. ഇതിന്റെ ചുവട് പറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തങ്ങളുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

Advertisement