ഗംഗയുടെ മകനായി എത്തി; മടക്കം റാഫേല്‍ ഏജന്റായി: മോദിക്കെതിരെ നവജ്യോത് സിങ് സിദ്ദു
D' Election 2019
ഗംഗയുടെ മകനായി എത്തി; മടക്കം റാഫേല്‍ ഏജന്റായി: മോദിക്കെതിരെ നവജ്യോത് സിങ് സിദ്ദു
ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 10:18 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവെന്നും എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദിയുടെ മടക്കം റാഫേല്‍ ഏജന്റായിട്ടാണെന്നും സിദ്ദു പറഞ്ഞു.

” നരേന്ദ്രമോദിയെ ഞാന്‍ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിക്കുകയാണ്. സ്വയം അഴിമതി നടത്തിയിട്ടില്ലെന്നും അതിന് ആരേയും അനുവദിച്ചിട്ടില്ലെന്നുമുള്ള വിഷയമാണ് അതിന് തെരഞ്ഞെടുക്കുന്നത്. ആ സംവാദത്തില്‍ പരാജയപ്പെട്ടാല്‍ എന്നന്നേക്കുമായി ഞാന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ”- സിദ്ദു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോദിയെന്നും സിദ്ദു പറഞ്ഞു. ഫേക്കു നമ്പര്‍ വണ്‍ എന്നായിരുന്നു അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.

മോദി ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നു എന്നാല്‍ അതിന്റെ തത്വങ്ങള്‍ അദ്ദേഹം പാലിക്കുന്നില്ല. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ 342 ഓളം വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചില്ല. ഇനി ഒരു തവണ കൂടി അധികാരത്തിലെത്തുമെന്ന് മോദി സ്വപ്‌നം കാണുക പോലും വേണ്ടെന്നും സിദ്ദു പറഞ്ഞു.