എഡിറ്റര്‍
എഡിറ്റര്‍
നടന്നത് ഗൂഢാലോചനയെന്ന് എം.എം മണി; പ്രസംഗം എഡിറ്റ് ചെയ്തത്; സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല
എഡിറ്റര്‍
Sunday 23rd April 2017 5:33pm

 

മൂന്നാര്‍: ഇരുപതേക്കറിലെ തന്റെ പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് വൈദ്യൂത മന്ത്രി എം.എം മണി. പുറത്ത് വന്ന പ്രസംഗം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും പൊമ്പിളൈ ഒരുമൈയുടെ പ്രക്ഷോഭം ആരോ ഇളക്കി വിട്ടതാണെന്നും മന്ത്രി ആരോപിച്ചു.

പ്രസംഗം എഡിറ്റ് ചെയ്തതാണെന്നു പറഞ്ഞ മന്ത്രി സ്ത്രീകളെ അപമാനിക്കന്‍ ഉദ്ധേശിച്ചിട്ടില്ലന്നും താന്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും തെറ്റിധരിക്കപ്പെട്ടതില്‍ ദു:മുണ്ടെന്നും പറഞ്ഞു. പ്രത്യേക അജണ്ടയോടെയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായും പറഞ്ഞ മണി മുഖ്യമന്ത്രി തന്നെ വിളിച്ച് ഇക്കാര്യം ചോദിച്ചുവെന്നും വ്യക്തമാക്കി.


Also read ‘#ഇനിനീപൊളിക്കേണ്ടബ്രോ; നിന്നെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ’ ശ്രീറാം വെങ്കിട്ടരാമന് കൂട്ടുകാരന്റെ 10 കല്‍പ്പനകള്‍ 


അടിമാലിയിലെ ഇരുപതേക്കറില്‍ മന്ത്രി നടത്തിയ പ്രസംഗത്തിലാണ് മന്ത്രി പൊമ്പിളൈ ഒരുമൈയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോ പുറത്ത് വന്നത്.

‘നമ്മുടെ പഴയ നമ്മുടെ പൂച്ച ഗവണ്‍മെന്റ് ഗസ്റ്റൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ, മനസിലായില്ലേ. അടുത്തുളള കാട്ടിലായിരുന്നു പണി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു അന്ന്.’ എന്നായിരുന്നു മണിയുടെ പരാമര്‍ശം.

ഇതിനെതിരെ രംഗത്ത് വന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തുകയാണ്.

Advertisement