എഡിറ്റര്‍
എഡിറ്റര്‍
‘അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല’; അതിരപ്പിള്ളി പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്ന് എം.എം മണി
എഡിറ്റര്‍
Tuesday 21st November 2017 10:21pm

തൃശൂര്‍: ഏതുറക്കത്തില്‍ വിളിച്ചുചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് താന്‍ പറയുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്നും അദ്ദേഹം കെ.എസ്.ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.


Also Read:  മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ്; മോദിയുടെ കൈവെട്ടാന്‍ തയ്യാറായി ഇവിടെ നിരവധിപ്പേരുണ്ടെന്നും റാബ്റി ദേവി


‘പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കും ഇടതുമുന്നണിയില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായ വ്യത്യാസമാണ് തീരുമാനമാകാത്തതിന് പ്രധാന കാരണം. പ്രകടനപത്രികയില്‍ പദ്ധതിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ക്കുന്നത് അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പദ്ധതി നടപ്പാക്കണം എന്നാണ് പാര്‍ട്ടി നിലപാട്’ മന്ത്രി പറഞ്ഞു.

അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പരിസ്ഥിതിവാദികളാണ് പദ്ധതിക്ക് എതിര്‍നില്‍ക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പദ്ധതി തടയരുത്. എന്ത് തൊട്ടാലും പ്രശ്നം ഇവിടെ മാത്രമാണ്. നമ്മള്‍ വലിയ പുള്ളികളാണെന്നാണ് വെപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു..


Dont miss: മെര്‍സലും പത്മാവതിയും വിവാദമാക്കിയവര്‍ മുക്കി കളഞ്ഞ ഏഴ് പ്രധാനവാര്‍ത്തകള്‍


‘അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ പദ്ധതി നടപ്പാക്കിയപ്പോഴും വനം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നഷ്ടമെല്ലാം അന്നും സമൂഹത്തിന് വേണ്ടിയാണ് സഹിക്കേണ്ടി വന്നത്. അത്രയൊന്നും നഷ്ടം ഇവിടെയുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.ഇബി വര്‍ക്കേഴ്സ് അസോസിയേഷന്റെ സെമിനാര്‍.

Advertisement