എഡിറ്റര്‍
എഡിറ്റര്‍
മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളതിനാല്‍; കാട്ടിയത് മര്യാദ കേട്: എം.എം മണി
എഡിറ്റര്‍
Thursday 6th April 2017 3:41pm

 

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മന്ത്രി എം.എം മണി. സ്വന്തം ഭാര്യയോട് വരെ മര്യാദ കാട്ടാത്ത വ്യക്തിയാണ് മോദിയെന്നും അദേഹത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നും എം.എം മണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് മണി നടത്തിയ പരാമര്‍ശം പുറത്ത വിട്ടത്.


Also read ഹൈദരബാദുകാരിയെ ഭര്‍ത്താവ് പത്രപരസ്യത്തിലൂടെ മെഴിചൊല്ലി 


പുളളിയോട് ആര് പറഞ്ഞു ഭാര്യയെ ഉപേക്ഷിക്കാനെന്ന് ചോദിച്ച മണി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പമുളളത് കൊണ്ടാകുമെന്നും പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മയെ 2000 രൂപക്ക് വേണ്ടി എടിഎമ്മിന്റ മുന്നില്‍ നിര്‍ത്തിയ നടപടി തട്ടിപ്പായിരുന്നെന്ന് പറഞ്ഞ മണി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അത് തെണ്ടിത്തരം ആണെന്നും പറയുന്നു.

നേരത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നിയമ നടപടി നേരിട്ട വ്യക്തിയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം.എം മണി.

‘ഞാന്‍ എന്റെ ഭാര്യയെ പോലും ഉപേക്ഷിച്ചു. പുളളിയോട് ആര് പറഞ്ഞു ഭാര്യയെ ഉപേക്ഷിക്കാന്‍ ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പമുളളത് കൊണ്ടാണ് അതല്ലാതെ, പിന്നെ എന്നാ ഹോ. പിന്നെ ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുകയാണ് പത്ത് അന്‍പത്തഞ്ച് വര്‍ഷമായി ഇതു തുടങ്ങിയിട്ട്.. ഈ സിന്ദാബാദ് വിളി തുടങ്ങിയിട്ട്.. ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞാല്‍ എന്നെപ്പറ്റി നിങ്ങള്‍ എന്നാ വിചാരിക്കും എനിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാ.
അങ്ങനെയല്ലേ നിങ്ങക്ക് എത്താന്‍ പറ്റു. പുളളിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട് അതാണ് ഏറ്റവും വലിയ തട്ടിപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മ ഒരു രണ്ടായിരം രൂപയ്ക്ക് വേണ്ടി എ.ടി.എമ്മിന്റെ മുമ്പില്‍ നിന്നു എന്നു പറഞ്ഞാലോ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി തെണ്ടിത്തരമാണ് അതിന്റെ പേര്. തട്ടിപ്പ് എന്നുപറഞ്ഞാല്‍ ഇതില്‍പ്പരം തട്ടിപ്പ് വേറെയില്ല.’ അദേഹം പറഞ്ഞു

Advertisement