എഡിറ്റര്‍
എഡിറ്റര്‍
മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് എം.എം ഹസ്സന്‍
എഡിറ്റര്‍
Tuesday 18th April 2017 10:49am

തിരുവനന്തപുരം: കെ.എം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.

വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം മാണിയുടെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യുമെന്നും മലപ്പുറത്ത് മാണിയുടെ പിന്തുണ ഗുണം ചെയ്‌തെന്നും ഹസ്സന്‍ പറഞ്ഞു.

മാണി തിരിച്ചുവരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അദ്ദേഹം തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണി പിന്തുണച്ചത് മുസ്ലിം ലീഗിനെയാണെങ്കിലും അത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ആരും പുറത്താക്കിയതല്ലെന്നും ഹസ്സന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റായി ഉമ്മന്‍ചാണ്ടി വരണമെന്നാണ്ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം വോണോയെന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.

മലപ്പുറം തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടിയെ മാണി പരസ്യമായി പിന്തുണച്ചിരുന്നു. യു.ഡി.എഫിനെയല്ല, ലീഗിനാണ് പിന്തുണ നല്‍കുന്നതെന്നാണ് മാണി വ്യക്തമാക്കിയത്.

Advertisement