അമേരിക്കന്‍ മണ്ണില്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ (എം.എല്‍.സി) മൂന്നാം സീസണിന് തുടക്കമാകുന്നു. നാളെയാണ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം.
രണ്ടാം ദിനം എം.എല്‍.സി എല്‍ ക്ലാസിക്കോയില്‍ എം.ഐ ന്യൂയോര്‍ക് ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ നേരിടും. ഐ.പി.എല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടുകളാണ് ഇരു ടീമുകളും.
പുതിയ ക്യാപ്റ്റന് കീഴിലാണ് മുംബൈ ഫ്രാഞ്ചൈസി പുതിയ സീസണിനിറങ്ങുന്നത്. ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച നിക്കോളാസ് പൂരന് കീഴിലാണ് ന്യൂയോര്‍ക് പുതിയ സീസണിനിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിന് കീഴിലാണ് ടീം കളത്തിലിറങ്ങിയത്.
അതേസമയം, ഫാഫ് ഡു പ്ലെസി തന്നെയാണ് ഇത്തവണയും ടെക്‌സസിന്റെ ക്യാപ്റ്റന്‍.
ടൂര്‍ണമെന്റിന്റെ മൂന്നാം ദിനം ബാക്കിയുള്ള രണ്ട് ടീമുകളും കളത്തിലിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൗണ്ടര്‍പാര്‍ട്ടായ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് സാന്‍ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെ നേരിടും.
അതേദിവസം നടക്കുന്ന രണ്ടാം മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കാസിന് വാഷിങ്ടണ്ണാണ് എതിരാളികള്‍. ഒക്‌ലന്‍ഡ് കൊളീസിയത്തിലാണ് മത്സരം.
സൂപ്പര്‍ താരം ഹെന്‌റിക് ക്ലാസന് കീഴിലാണ് ഓര്‍ക്കാസ് ഇത്തവണയും കളത്തിലിറങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലാസനും തന്റെ കരിയറിന് ഫുള്‍സ്റ്റോപ്പിട്ടിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും നേടാന്‍ സാധിക്കാതെ പോയ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഓര്‍ക്കകളും ക്ലാസനും കളത്തിലിറങ്ങുന്നത്.
The Seattle Orcas are thrilled to confirm that Heinrich Klaasen will continue as team captain for the 2025 Major League Cricket (MLC) season.
അതേസമയം, ജൂലൈ ഏഴോടെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ജൂണ്‍ ഒമ്പത് മുതല്‍ നോക്ക്ഔട്ട് മത്സരങ്ങളും ജൂലൈ 14ന് ഫൈനലും അരങ്ങേറും. ഫൈനല്‍ അടക്കം 34 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.