ബി.ജെ.പി എം.എല്‍.എയുടെ മകന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്‌തെന്നാരോപിച്ച് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം(വീഡിയോ)
national news
ബി.ജെ.പി എം.എല്‍.എയുടെ മകന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്‌തെന്നാരോപിച്ച് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം(വീഡിയോ)
ന്യൂസ് ഡെസ്‌ക്
Sunday, 1st July 2018, 8:02 am

 

ബന്‍സാര: രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ യുടെ മകന്റെ  കാര്‍ ഓവര്‍ടേക്ക് ചെയ്തതിന് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. പരസ്യമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ബന്‍സാരയിലെ ബി.ജെ.പി എം.എല്‍.എയായ ധന്‍സിംഗ് റാവത്തിന്റെ മകനാണ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്.


ALSO READ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു


മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം സോഷ്യല്‍ മീഡിയകളിലടക്കം ചര്‍ച്ചയായത്. ബന്‍സാര വിദ്യുത് കോളനിയിക്കടുത്തുവെച്ചാണ് സംഭവം.

എം.എല്‍.എയുടെ മകനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്ത വാഹനത്തെ തടഞ്ഞു നിര്‍ത്തിയ ശേഷം ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഓവര്‍ടേക്ക് ചെയ്ത കാറിനെ തിരക്കുള്ള വിദ്യുത് നഗറില്‍ വെച്ച് ബ്ലോക്ക് ചെയ്ത ശേഷം എം.എല്‍.എയുടെ മകനും സുഹൃത്തുക്കളും പുറത്തിറങ്ങി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.

 

പരസ്യമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അതേസമയം താന്‍ കാര്‍ ഓവര്‍ടേക്ക് ചെയ്തിട്ടില്ലെന്നും മര്‍ദ്ദിച്ചതിനെതിരെ നിയമനടപടിയെടുക്കണമെന്നും മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ പറഞ്ഞു.

 

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.