രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ചിന്മയ് സുതര്‍. നാഗാലാന്‍ഡിനെതിരായ മത്സരത്തില്‍ മിസോറാമിന് വേണ്ടി 400 റണ്‍സ് നേടിയാണ് ചിന്മയ് സുതര്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
രഞ്ജി ട്രോഫി ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ നിന്ന് 400 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ചിന്മയ്ക്ക് സാധിച്ചത്. 1948ല്‍ രഞ്ജി ട്രോഫിയില്‍ പൂനെയ്ക്കെതിരെ 443* റണ്‍സ് നേടിയ മഹാരാഷ്ട്രയുടെ ബിബി നിംബാല്‍ക്കറാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ താരം.
🚨 76 YEARS. ONE RECORD. ONE MORE NAME IN HISTORY. 🤯 443* – B. B. Nimbalkar (1948–49) 400* – Chinmay Sutar (2026) From Nimbalkar in 1948 to Sutar in 2026, only two batters have scored 400+ in a single Ranji Trophy innings. Indian domestic cricket just witnessed history! https://t.co/Hrc5UmFY08
— Mufaddal Atif (@MufaddalAtif) October 19, 2026
മാത്രമല്ല രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും ചിന്മയ് സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ്. റെക്കോഡ് ലിസ്റ്റില്‍ പൃഥ്വി ഷായെ മറികടന്നാണ് സുധര് രണ്ടാംസ്ഥാനത്തെത്തിയത്. 2022-23 സീസണില്‍ അസമിനെതിരെ 379 റണ്‍സാണ് മുംബൈയ്ക്ക് വേണ്ടി ഷാ നേടിയത്.
അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ മിസോറാം ചിന്മയ് സുതറിന്റെ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 581 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വണ്‍ ഡൗണ്‍ ബാറ്ററായി ഇറങ്ങിയ സുതര്‍ 517 പന്തില്‍ നിന്ന് ഏഴ് സിക്സും 46 ഫോറും ഉള്‍പ്പെടെയാണ് 400 റണ്‍സ് അടിച്ചെടുത്തത്. പുറത്താക്കാതെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇത് താരത്തിന്റെ വെറും രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് മത്സരമാണെന്നത് എടുത്തു പറയേണ്ടതാണ്.
അതേസമയം ടീമിന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജഹു ആന്ഡെഴ്സണ് 69 റണ്‍സ് നേടി.
നാഗാലാന്‍ഡിനു വേണ്ടി മൂന്നു വിക്കറ്റുകള്‍ നേടിയ അനില്‍ സഞ്ജയ് ഗുപ്തയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നൈസെക്കോ രുപ്രയോ, സൗരവ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് ആണ് നേടിയത്.
Content Highlight: Mizoram Player Chinmay Sutar Create History In Ranji Trophy
