ഭുവനേശ്വര്‍: ഒഡീഷയില്‍ മിശ്രവിവാഹം ചെയ്തതിന് ആദിവാസി കുടുംബങ്ങളിലെ 40 അംഗങ്ങളെ നിര്‍ബന്ധിച്ച് തലമുണ്ഡനം ചെയ്തതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.
ഭുവനേശ്വര്‍: ഒഡീഷയില്‍ മിശ്രവിവാഹം ചെയ്തതിന് ആദിവാസി കുടുംബങ്ങളിലെ 40 അംഗങ്ങളെ നിര്‍ബന്ധിച്ച് തലമുണ്ഡനം ചെയ്തതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.
ആദിവാസി കുടുംബങ്ങളിലെ 40 ഓളം ആളുകളെയാണ് നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശുദ്ധീകരണ ചടങ്ങിന്റെ ഭാഗമായാണിതെന്നാണ് വിവരം.
ഗോരഖ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ബൈഗനഗുഡ ഗ്രാമത്തില്‍ വ്യാഴാഴ്ചയോടെയാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തല മൊട്ടയടിച്ച പുരുഷന്മാരെ കാണിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയം മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
പട്ടികവിഭാഗത്തില്‍പെട്ട പെണ്‍കുട്ടി പട്ടിക ജാതിയില്‍ ഉള്‍പ്പെടുന്ന ഒരു യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആചാരമെന്നാണ് വിവരം. ഇത്തരത്തില്‍ ജാതി മാറി വിവാഹം ചെയ്തതത് ഗ്രാമത്തിലാകമാനം പ്രതിഷേധത്തിന് കാരണമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാര്‍ തല മൊട്ടയടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ പ്രാദേശിക ദേവതയ്ക്ക് ആട്, കോഴി, പന്നി എന്നിവയെ ബലി കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം.
സമൂഹത്തിലെ മാനദണ്ഡങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കുടുംബത്തെ സാമൂഹിക ബഹിഷ്‌കരണം നടത്തുമെന്നായിരുന്നു ഗ്രാമത്തിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
പ്രസ്തുത ഗ്രാമത്തില്‍ മിശ്രവിവാഹം നിരോധിച്ചിരുന്നുവെന്നാണ് വിവരം. ജാതിക്ക് പുറത്ത് നിന്നുമുള്ള വിവാഹം നിഷിദ്ധമാണെന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് മുടി മുറിപ്പിക്കുകയും മുണ്ഡനം ചെയ്യാന്‍ ആവശ്യപ്പെട്ടതുമെന്നാണ് വിവരം.
അതേസമയം വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടുണ്ട്. കാശിപൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്‍ര് ഓഫീസര്‍ ബിജയ് സൊയ് എന്ന ഉദ്യോഗസ്ഥനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം ഇരു കുടുംബങ്ങള്‍ക്കും പരാതിയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Mixed marriage in Odisha; 40 men from tribal family forcibly shaved bald