മിത്‌സുബിഷിയുടെ പുതിയ ഔട്ട്ലാന്‍ഡര്‍ PHEV വിപണിയിലേക്ക്
Mitsubishi Motors
മിത്‌സുബിഷിയുടെ പുതിയ ഔട്ട്ലാന്‍ഡര്‍ PHEV വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2018, 3:26 pm

ഔട്ട്ലാന്‍ഡര്‍ എസ്.യു.വിക്ക് പിന്നാലെ ഔട്ട്ലാന്‍ഡര്‍ PHEV മോഡലുമായി മിത്‌സുബിഷി. ഔട്ട്ലാന്‍ഡര്‍ എസ്.യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്ലാന്‍ഡര്‍ PHEV. പൂര്‍ണ ഇറക്കുമതി മോഡലായാകും ഔട്ട്‌ലാന്‍ഡര്‍ PHEV ഇന്ത്യയില്‍ അവതരിക്കുക.

പെട്രോള്‍ എന്‍ജിന്റെയും വൈദ്യുത മോട്ടോറിന്റെയും പിന്തുണയോടെയാണ് ഔട്ട്ലാന്‍ഡര്‍ PHEV നിരത്തിലോടുക. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും രണ്ടു വൈദ്യുത മോട്ടോറുകളും ഔട്ട്ലാന്‍ഡര്‍ PHEVയില്‍ കരുത്തേകും.

Read:  എന്റെ കടല്‍ക്കൂട്ടുകാരേ കേരളം മുഴുവന്‍ നിങ്ങളെ പുണരുകയാണ്.. ഉള്ളില്‍ ഞാനറിയാതെ കരയുന്നുണ്ട്..

പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി കരുത്തും 186 എന്‍.എം ടോര്‍ക്കുമാണ് പരമാവധി സൃഷ്ടിക്കുക. ഇരു വൈദ്യുത മോട്ടോറുകള്‍ക്കും 82 ബി.എച്ച്.പി വരെ കരുത്തുല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഹൈബ്രിഡ് സവിശേഷതയുടെ ആകെത്തുകയായി 203 ബി.എച്ച്.പി കരുത്തു ഔട്ട്ലാന്‍ഡര്‍ PHEVയ്ക്ക് ലഭിക്കും.

എസ്.യു.വിയുടെ മുന്‍ പിന്‍ ആക്സിലുകളിലാണ് വൈദ്യുത മോട്ടോറുകള്‍ ഒരുങ്ങുന്നത്. 12 കെ.ഡബ്ല്യു ലിഥിയം അയോണ്‍ ബാറ്ററി വൈദ്യുത മോട്ടോറുകള്‍ക്ക് ഊര്‍ജമേകും. ആറര മണിക്കൂര്‍ കൊണ്ടു ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് മിത്‌സുബിഷിയുടെ അവകാശവാദം.

ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നീ മൂന്നു ഡ്രൈവിംഗ് മോഡുകളാണ് വാഹനത്തിനുള്ളത്. പരമാവധി വേഗതയായ 120 കിലോമീറ്റര്‍ വേഗത്തില്‍ അമ്പതു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ മോഡില്‍ എസ്.യു.വിക്ക് പറ്റും.

Read:  വിവാഹം മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് നടന്‍ രാജീവ് പിള്ള

പാരലല്‍ മോഡില്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തിലാണ് എസ്.യു.വി ഓടുക. അഞ്ചു സീറ്റര്‍ ഘടനയാണ് അകത്തളത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഹൈബ്രിഡ് പതിപ്പിലേക്ക് വരുമ്പോള്‍ എസ്.യു.വിയുടെ ഇന്ധനശേഷി 60 ലിറ്ററില്‍ നിന്നും 45 ലിറ്ററായി ചുരുങ്ങും. കൂടാതെ 260 കിലോയോളം അധികഭാരവും ഔട്ട്‌ലാന്‍ഡര്‍ PHEV രേഖപ്പെടുത്തും.

ഏഴു എയര്‍ബാഗുകള്‍, ഇ.ബി.ഡിക്ക് ഒപ്പമുള്ള എ.ബി.എസ്, ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഔട്ട്‌ലാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEVയ്ക്ക് 35 ലക്ഷത്തില്‍ കൂടുതല്‍ വില പ്രതീക്ഷിക്കാം.