വിദേശത്ത് നിന്നും അമ്മയെത്തും; മിഥുൻ്റെ സംസ്‌കാരചടങ്ങുകൾ ഇന്ന്
Kerala
വിദേശത്ത് നിന്നും അമ്മയെത്തും; മിഥുൻ്റെ സംസ്‌കാരചടങ്ങുകൾ ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 7:43 am

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരണപ്പെട്ട മിഥുന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വിദേശത്ത് ജോലി ചെയ്യുന്ന മിഥുന്റെ അമ്മ സുജ നാട്ടിലെത്തിയതിന് ശേഷമാകും ചടങ്ങുകൾ നടക്കുക. വൈകീട്ട് വിളന്തറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. ദു​രി​ത ജീ​വി​ത​ത്തി​ൽ​നി​ന്ന്​ മ​ക്ക​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​ക്കാ​ൻ കടൽ കടന്ന സുജക്ക് മുന്നിൽ എത്തുക മകന്റെ ചേതനയറ്റ ശരീരമാണ്.

സു​ജ ഇന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ കു​വൈ​റ്റി​ൽ ​നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. മൂന്ന് മാസം മു​മ്പ്​ വീ​ട്ടു​​ജോ​ലി​ക്കാ​യി കു​വൈ​റ്റി​ൽ പോ​യ സു​ജ, മ​ക​ന്​ ദു​ര​ന്ത​മു​ണ്ടാ​കു​ന്ന സ​മ​യ​ത്ത്​ തു​ർ​ക്കി​യി​ലാ​യി​രു​ന്നു. മ​ക​ന്‍റെ ​മ​ര​ണം അ​റി​യി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ശ്ര​മം ശ്ര​മം ന​ട​ത്തി​യി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ്​ സു​ജ വി​വ​ര​മ​റി​ഞ്ഞ​ത്.

നിലവിൽ കുട്ടിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണിയോടെ മിഥുൻ്റെ മൃതശരീരം സ്കൂളിൽ എത്തിക്കും. 12 മണി വരെ പൊതു ദർശനം ഉണ്ടാകും. ഇതുകഴിഞ്ഞാകും വിളന്തറയിലെ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കാരം നടക്കുക.

അതേസമയം സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്‌കൂളിലെ പ്രധാന അധ്യാപികയെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്. പ്രധാനാധ്യാപിക എസ്. സുജയെയാണ് സസ്‌പെന്റ് ചെയ്തത്.

പ്രധാന അധ്യാപികക്കെതിരെ മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായായിരുന്നു നടപടി.

കഴിഞ്ഞ ദിവസമായിരുന്നു തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിൽ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന് ഷോക്കേറ്റത്.

സംഭവത്തിൽ തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ മാനേജർ ജി. തുളസീധരൻപിള്ളയ്ക്ക് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ഐ. ലാൽ കാരണംകാണിക്കൽ നോട്ടീസ് നൽകി. മൂന്നുദിവസത്തിനകം കാരണം ബോധ്യപ്പെടുത്താനാണ് നിർദേശിച്ചിട്ടുള്ളത്. ഇല്ലെങ്കിൽ മാനേജർ പദവിക്ക് നൽകിയിട്ടുള്ള അംഗീകാരം റദ്ദാക്കുമെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.

 

Content Highlight: Mithun’s funeral today; mother will return home