കഴിഞ്ഞ വര്‍ഷം വന്ന് ഹിറ്റായി മാറിയ ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത് സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് മിഥുന്‍ ജയ്ശങ്കര്‍. സിനിമയില്‍ ബിബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഒറ്റ സിനിമ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ടൂറിസ്റ്റ് ഫാമിലിയില്‍ മിഥുനും അഭിനയിച്ചിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റാകുകയും നടന് കൂടുതല്‍ ജനശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സിനിമക്കായി ശ്രീലങ്കന്‍ തമിഴ് എങ്ങനെ പഠിച്ചുവെന്ന് പറയുകയാണ് മിഥുന്‍.
‘ഏതൊരു മലയാളികളെയും പോലെ ചെറുപ്പം മുതല്‍ തമിഴ് സിനിമ കണ്ടുവളര്‍ന്നതുകൊണ്ട് അറിയാവുന്ന തമിഴ് മാത്രമേ എനിക്കും അറിയുന്നുണ്ടായിരുന്നുള്ളൂ. ഇത് സാധാരണ തമിഴ് അല്ല, ശ്രീലങ്കന്‍ തമിഴ്
ആണെന്ന് കേട്ടപ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു,’മിഥുന്‍ പറഞ്ഞു.
ശ്രീലങ്കന്‍ തമിഴ് തന്നെക്കൊണ്ട് പുള്ള് ഓഫ് ചെയ്യാന്‍ സാധിക്കുമോയെന്ന പേടി ഉണ്ടായിരുന്നുവെന്നും പക്ഷേ അതിനുവേണ്ടി കുറച്ച് പ്രയത്‌നിച്ചപ്പോള്‍ തന്നെ അതെനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ശശികുമാറും സിമ്രാനും എല്ലാം പെട്ടെന്ന് ശ്രീലങ്കന്‍ തമിഴിലേക്ക് സ്വിച്ചായെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.
അബിഷിന്‍ ജിവിന്ത് തന്നെ രചനയും നിര്‍വഹിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. സിമ്രാന്‍, എം. ശശികുമാര്‍, മിഥുന്‍ ജയ് ശങ്കര്‍, കമലേഷ് ജഗന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ ദാസിന്റെയും വാസന്തിയുടെയും മൂത്തമകനായ നീതു ഷന്‍ ധര്‍മ്മദാസ് എന്ന കഥാപാത്രമായാണ് മിഥുന്‍ എത്തിയിരുന്നത്.
Content highlight: Mithun jai sankar talking about how he learned Sri Lankan Tamil for the film tourist family