ബിഗ് ബാഷ് ലീഗില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ആരാധകര്‍ സാക്ഷ്യം വഹിച്ചത്. വിശ്വപ്രസിദ്ധമായ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, സിഡ്‌നി നാട്ടങ്കത്തില്‍ സ്റ്റാര്‍ക് വീണ്ടും പിങ്ക് ജേഴ്‌സിയില്‍ പന്തെറിയാനെത്തി.
11 വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാര്‍ക് ബിഗ് ബാഷ് ലീഗ് കളിക്കുന്നത്. 2014 ഡിസംബറില്‍ അവസാനമായി ബി.ബി.എല്‍ കളിച്ച താരം 2026 ജനുവരിയിലാണ് ശേഷം ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗ് കളിച്ചത്.
11 വര്‍ഷവും 18 ദിവസവും നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ സ്റ്റാര്‍ക് മറ്റൊരു നേട്ടവും സ്വന്തമാക്കി. ബിഗ് ബാഷ് ലീഗില്‍ രണ്ട് മത്സരങ്ങള്‍ക്കിടെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഇടവേളയുടെ നേട്ടമാണ് സ്റ്റാര്‍ക് തന്റെ പേരിലാക്കിയത്.
പത്ത് വര്‍ഷവും 20 ദിവസത്തിന്റെയും ഇടവേളകളില്‍ രണ്ട് ബി.ബി.എല്‍ മത്സരം കളിച്ച മാര്‍ട്ടിന്‍ ഗപ്ടിലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
മിച്ചല്‍ സ്റ്റാര്‍ക്.
ബിഗ് ബാഷ് ലീഗില്‍ രണ്ട് മത്സരങ്ങള്‍ക്കിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള
തിരിച്ചുവരവില്‍ മോശമല്ലാത്ത പ്രകടനവും സ്റ്റാര്‍ക് പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഫുള്‍ ക്വാട്ട എറിഞ്ഞ സിക്‌സേഴ്‌സ് ബൗളര്‍മാരില്‍ സാം കറന് ശേഷം ഏറ്റവും മികച്ച എക്കോണമിയും സ്റ്റാര്‍ക്കിനായിരുന്നു.
അതേസമയം, മത്സരത്തില്‍ സിക്‌സേഴ്‌സ് വിജയം നേടി. അഞ്ച് വിക്കറ്റിനാണ് സിക്‌സേഴ്‌സ് വിജയം നേടിയത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിക്കരുത്തിലായിരുന്നു സിക്‌സേഴ്‌സിന്റെ വിജയം.
തണ്ടറിനെതിരായ വിജയത്തിന് പിന്നാലെ നാലാം സ്ഥാനത്തേക്ക് ഉയരാനും സിക്‌സേഴ്സിന് സാധിച്ചു. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ 11 പോയിന്റാണ് ടീമനുള്ളത്. 13 പോയിന്റുമായി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് ഒന്നാമത്.
നാളെയാണ് സിക്‌സേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ബ്രിസ്‌ബെയ്ന്‍ ഹീറ്റാണ് എതിരാളികള്‍.
Content Highlight: Mitchell Starc back to BBL after 11 years