ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്നാണ് തുടങ്ങുന്നത്. വിദര്‍ഭയിലാണ് ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡ് ടി-20 ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ സംസാരിച്ചിരുന്നു.
പര്യടനത്തിലെ ഏകദിന പരമ്പരയിലും ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലും കിവീസ് വിജയിച്ചിട്ടുണ്ടെങ്കിലും ടി-20യില്‍ തങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് സാന്റ്‌നര്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യ മികച്ച ടീമാണെന്നും ലോകകപ്പിന് മുമ്പ് തങ്ങള്‍ക്ക് തയ്യാറെടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയ്‌ക്കെതിരെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ അടുത്തിടെ ചില വിജയങ്ങള്‍ ഞങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷേ, ടി-20 പരമ്പരയിലേക്ക് കടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു തകരത്തിലുമുള്ള മുന്‍തൂക്കവും നല്‍കുമെന്ന് തോന്നുന്നില്ല. ഇന്ത്യ ഒരു മികച്ച ടീമാണ്, ലോകകപ്പിന് മുമ്പ് ഞങ്ങള്‍ക്ക് ഇത് ഒരു മികച്ച തയ്യാറെടുപ്പാണ്,’ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റനര്‍ പറഞ്ഞു.
ന്യൂസിലാന്‍ഡ് ടീം
ന്യൂസിലന്‍ഡ്സ്‌ക്വാഡ്
മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, സാക്ക് ഫോള്‍കസ്, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ബെവോണ്‍ ജേക്കബ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ് സോധി, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രം)