ടി – 20യില്‍ ചരിത്രം കുറിച്ച് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍. ന്യൂസിലാന്‍ഡിനായി കുട്ടി ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റുകളും വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് കിവി നായകന്‍ തന്റെ പേരിനൊപ്പം ചേര്‍ത്തത്. ടി – 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി സാന്റ്‌നര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. തകര്‍ച്ചയിലേക്ക് വീണ തന്റെ ടീമിനെ താരം 26 പന്തില്‍ 47 റണ്‍സെടുത്ത കരകയറ്റിയിരുന്നു. നാല് സിക്‌സുകളും രണ്ട് ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Captain to the rescue! 💪
Mitchell Santner’s power-hitting pushes New Zealand’s fightback.
ICC Men’s #T20WorldCup | SUPER 8, #SLvNZ ➡️ LIVE NOW 👉 https://t.co/g4wqt4U8vL pic.twitter.com/p0KW8AcuLA
— Star Sports (@StarSportsIndia) February 25, 2026
ബ്ലാക്ക് ക്യാപ്‌സിന് പുതുജീവന്‍ നല്‍കിയ ഇതേ ഇന്നിങ്സ് തന്നെയാണ് സാന്റ്‌നറെ ഈ സൂപ്പര്‍ നേട്ടത്തിലെത്തിച്ചത്. ആദ്യ കിവി എന്നതിനൊപ്പം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ താരമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സും വിക്കറ്റുകളും എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 2551 & 149
മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 2448 & 109
സിക്കന്ദര്‍ റാസ – സിംബാബ്വെ – 2985 & 103
ഐസാസ് ഖാന്‍ – ഹോംഗ് കോങ്ങ് – 1042 & 100
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 2176 & 110
ശദാബ് ഖാന്‍ – പാകിസ്ഥാന്‍ – 1002 & 123
വിരണ്‍ദീപ് സിങ് – മലേഷ്യ – 3160 & 109
മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 1000 & 136
സാന്റനറിന് പുറമെ കോള്‍ മക്കോഞ്ചി 23 പന്തില്‍ 31 റണ്‍സും രചിന്‍ രവീന്ദ്ര 22 പന്തില്‍ 32 റണ്‍സും ഫിന്‍ അലന്‍ 13 പന്തില്‍ 23 റണ്‍സും നേടി.
ശ്രീലങ്കക്കായി മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം ദുനിത് വെല്ലാലഗെ ഒരു വിക്കറ്റും നേടി.
𝙐𝙣𝙥𝙡𝙖𝙮𝙖𝙗𝙡𝙚 ft. spin bowling 🥵
Sri Lanka spinners are weaving a proper web around the kiwis in Colombo 😮💨
ICC Men’s #T20WorldCup | SUPER 8, #SLvNZ ➡️ LIVE NOW 👉 https://t.co/g4wqt4U8vL pic.twitter.com/eAtFLzeqZN
— Star Sports (@StarSportsIndia) February 25, 2026
നിലവില്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. ദുനിത് വെല്ലാലഗെയും ദുഷമന്ത ചമീരയുമാണ് ക്രീസിലുള്ളത്.
കാമിന്ദു മെന്‍ഡിസ് (23 പന്തില്‍ 31), കുശാല്‍ മെന്‍ഡിസ് (22 പന്തില്‍ 11), പവന്‍ രത്‌നയാകെ (17 പന്തില്‍ പത്ത്), ചരിത് അസ്ലങ്ക (ഒമ്പത് പന്തില്‍ അഞ്ച്), ദസുന്‍ ശനക (അഞ്ച് പന്തില്‍ മൂന്ന്), ദുഷന്‍ ഹേമന്ത (ആറ് പന്തില്‍ മൂന്ന്), പാത്തും നിസങ്ക (ഒരു പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
രചിന്‍ രവീന്ദ്ര നാല് വിക്കറ്റുകളും മാറ്റ് ഹെന്റി രണ്ട് വിക്കറ്റുകളും വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി.
Content Highlight: Mitchell Santner became first New Zealand player to score 1000 runs and 100 wickets in T20I
