ബി.ബി.എല്ലില്‍ ഇവന്റെ അടി ഇങ്ങനെയാണെങ്കില്‍ ലോകകപ്പിന് എന്താവും; അമ്പരപ്പിച്ച് മിച്ചല്‍ മാര്‍ഷ്
Sports News
ബി.ബി.എല്ലില്‍ ഇവന്റെ അടി ഇങ്ങനെയാണെങ്കില്‍ ലോകകപ്പിന് എന്താവും; അമ്പരപ്പിച്ച് മിച്ചല്‍ മാര്‍ഷ്
ശ്രീരാഗ് പാറക്കല്‍
Thursday, 1st January 2026, 7:22 pm

ബിഗ് ബാഷ് ലീഗില്‍ ഉന്ന് നടന്ന മത്സരത്തില്‍ (ജനുവരി 1) ഹൊബാര്‍ട്ട് ഹ്യുരിക്കന്‍സിനെതിരെ പെര്‍ത് സ്‌കോര്‍ഷെസ് വിജയം സ്വന്തമാക്കിയിരുന്നു. നിഞ്ചാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് പെര്‍ത് സ്‌കോര്‍ഷസ് വിജയം നേടിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സായിരുന്നു പെര്‍ത്ത് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഹ്യുറിക്കന്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.


ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ കരുത്തിലാണ് പെര്‍ത് കൂറ്റന്‍ സ്‌കോറിലെത്തിയത്. 58 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് താരം അടിച്ചെടുത്തത്. അടങ്ങുന്നതായിരുന്നു ഓസീസ് ക്യാപ്റ്റന്റെ പ്രകടനം. 175.86 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ രണ്ടാമത്തെ ബി.ബി.എല്‍ സെഞ്ച്വറിയാണിത്.

ഇതോടെ ടി-20 ലോകകപ്പില്‍ മിച്ചല്‍ മാര്‍ഷിനെ മറ്റ് ടീമുകള്‍ ഭയക്കേണ്ടി വരുമെന്നത് പറയാതിരിക്കാന്‍ വയ്യ. ഫെബ്രുവരി എട്ടിന് തുടങ്ങാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് മിച്ചല്‍ മാര്‍ഷാണ്. ലോകകപ്പിലും താരം വെടിക്കെട്ട് ബാറ്റിങ് നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

അതേസമയം മത്സരത്തില്‍ മാര്‍ഷിന് പുറമെ ആരോണ്‍ ഹാര്‍ഡി 43 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം അടിച്ചെടുത്തത്. 218.60 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.ഹ്യൂറിക്കന്‍സിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് 31 റണ്‍സ് നേടിയ നിഖില്‍ ചൗദരിയാണ്. മാത്യു വേഡ് 29 റണ്‍സും കൂട്ടിച്ചേര്‍ത്തു.

Content Highlight: Mitchell Marsh Great Performance In BBL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ