
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ ഗുരുതര പാളിച്ച. ബി.എസ്.സി നഴ്‌സിംഗ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റും, ബി.ബി.എ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ബി.കോം സര്‍ട്ടിഫിക്കറ്റുമാണ് സര്‍വകലാശാലയില്‍ നിന്നും ലഭിച്ചത്.
ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് തെറ്റായ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വകലാശാലയെ സമീപിച്ചിരിക്കുന്നത്. സര്‍വകലാശാലയില്‍ വി.സി കൊണ്ട് വന്ന പുതിയ പരിഷ്‌കാരമാണ് സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റി വരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സര്‍ട്ടിഫിക്കറ്റുകളില്‍ വി.സി ഒപ്പിട്ട ശേഷം സൂക്ഷമ പരിശോധനക്ക് വിധേയമാക്കണമെന്ന ചട്ടമാണ് വി.സി പരിഷ്‌കരിച്ചത്. നിലവില്‍ വി.സി ഒപ്പിട്ടതിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷമ പരിശോധനക്ക് വിധേയമാകാതെ തപാലിലേക്ക് പോകാറാണ് പതിവ്.
നേരത്തെ ഉണ്ടായിരുന്ന രീതി
1.ബന്ധപ്പെട്ട ബ്രാഞ്ചുകളിലെ ജനറല്‍ സെക്ഷനില്‍ നിന്ന് ഒറിജിനല്‍ ഡിഗ്രിയുടെ ഡാറ്റ ഷീറ്റ് തയ്യാറാക്കി ഹോളോഗ്രാം സെക്ഷനിലേക്ക് അയക്കുന്നു .
2.ഹോളോഗ്രാം സെക്ഷനില്‍ നിന്ന് പ്രിന്റ് എടുത്തു പരിശോധനക്ക് വേണ്ടി അതത് സെക്ഷനിലേക്ക് തിരികെ നല്‍കുന്നു .
3.സെക്ഷന്‍ പരിശോധിച്ചതിനു ശേഷം സര്‍ട്ടിഫിക്കറ്റിന്റെ പിന്‍വശത്ത് സെക്ഷന്‍ അസിസ്റ്റന്റും, സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റ് രെജി സ്ട്രാരും ഒപ്പിട്ട ശേഷം പ്രത്യേക രജിസ്റ്ററില്‍ ചേര്‍ത്ത്, പരീക്ഷാ കണ്‍ട്രോളര്‍ മുഖേന ഒപ്പിടുന്നതിനു വി.സി ക്ക് പോകുന്നു .
4 വി.സി ഒപ്പിട്ടതിന് ശേഷം പരീക്ഷാ കണ്‍ട്രോളര്‍ മുഖേന തിരികെ സെക്ഷനില്‍ എത്തുന്നു .
5 സെക്ഷനില്‍ വീണ്ടും പരിശോധിച്ച ശേഷം ഡെസ്പാച് രജിസ്റ്ററില്‍ ചേര്‍ത്ത് ഡെസ്പാച് സെക്ഷനിലേക്ക് കൊടുക്കുന്നു .
6.ഡെസ്പാച് സെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക കവറില്‍ ഇട്ടു സ്പീഡ് പോസ്റ്റില്‍ അയക്കുന്നതിനു വേണ്ടി തപാല്‍ വകുപ്പിന് നല്കുന്നു
വി.സിയുടെ പരിഷ്‌കാരം
1.ബന്ധപ്പെട്ട ബ്രാഞ്ചുകളിലെ സെക്ഷനുകളില്‍ നിന്ന് ഡാറ്റ ഷീറ്റ് തയ്യാറാക്കി ഹോളോഗ്രാം സെക്ഷനില്‍ കൊടുക്കുന്നു.
2.ഹോളോഗ്രാം സെക്ഷന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ വൈറ്റ് സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്തു സെക്ഷനിലേക്ക് കൈ മാറുന്നു .
സെക്ഷന്‍ പരിശോധിച്ചതിനു ശേഷം ഹോളോഗ്രാം സെക്ഷനിലേക്ക് കൊടുക്കുന്നു.
3.ഹോളോഗ്രാമില്‍ നിന്നും ഓണ്‍ലൈന്‍ വഴി വി.സി യുടെ ഓഫീസിലേക്ക് അയക്കുന്നു .
4. വി.സി യുടെ ഓഫീസില്‍ നിന്നും പ്രിന്റെടുത്ത് അവിടെ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അയക്കുന്നു .
5.ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഒരിക്കല്‍ പോലും സെക്ഷനിലെ ഉദ്യോഗസ്ഥര്‍ കാണുന്നില്ല വി.സി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് സെക്ഷനില്‍ എത്താത്തത് കാരണം സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയുന്നില്ല .
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിറകു വശം അസ്സിസ്റ്റന്റും സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റ് രജിസ്ട്രാറും ഒപ്പിടുന്ന രീതി ഇപ്പോള്‍ ഇല്ല .അതിനാല്‍ തന്നെ ഒരു പരിശോധനക്ക് കൂടിയുള്ള അവസരം വീണ്ടും ഇല്ലാതാകുന്നു .


