ആലുവയില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
Kerala
ആലുവയില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 10:42 pm

കുന്നുംപുറം: ആലുവയില്‍ നിന്നും കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ കുട്ടികളെ കാണാതായെന്നായിരുന്നു പരാതി.

തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. നാടുവിടുകയാണെന്ന് കത്ത് എഴുതിവെച്ചാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. സൈക്കിളും ബാഗുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ പോയത്.

Content Highlight: Missing students from Aluva found