ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിലെ അഞ്ച് എം.എല്‍.എമാരെ ‘കാണാനില്ലെന്ന്’ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 11:41am

 

ബെംഗളുരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിലെ അഞ്ച് എം.എല്‍.എമാരുമായി ബന്ധപ്പെടാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെയും രണ്ട് ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് ‘കാണാനില്ലാത്തതെന്ന്’ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജശേഖര്‍ പാട്ടീല്‍, നാഗേന്ദ്ര, അനന്ത് സിങ് എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരെയാണ് കാണാനില്ലാത്തത്. ജെ.ഡി.എസ് എം.എല്‍.എമാരായ വെങ്കടപ്പ നായക, വെങ്കട റാവു നാഡഗൗഡ എന്നിവര്‍ ജെ.ഡി.എസ് യോഗം നടക്കുന്ന ഹോട്ടലില്ലെന്നാണ് റിപ്പോര്‍ട്ട്.

ചില കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരുമായി പാര്‍ട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.


Also Read: ചില എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്; സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍


 

‘ബി.ജെ.പിയിലും മോദിയിലും അമിത് ഷായിലും കര്‍ണാടക ജനത വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ബി.ജെ.പിക്ക് ഇവിടെ സര്‍ക്കാറുണ്ടാക്കാനാകും. ജെ.ഡി.എസിനും കോണ്‍ഗ്രസിനുമുള്ളില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. അവര്‍ ബി.ജെ.പിക്കൊപ്പം വരും.’ എന്നാണ് ഈശ്വരപ്പ പറഞ്ഞത്.

അഞ്ചോളം സഹപ്രവര്‍ത്തകരെ ബി.ജെ.പി സമീപിച്ചിട്ടുണ്ടെന്ന് ജെ.ഡി.എസ് എം.എല്‍.എ സര്‍വണ്ണ പറഞ്ഞിരുന്നു. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

‘അവര്‍ ഞങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കുകയാണ്. ഞങ്ങള്‍ക്കതിറാം. വലിയ സമ്മര്‍ദ്ദമാണ്. ഇരുപാര്‍ട്ടികളും ആവശ്യമായ എണ്ണമുള്ളതുകൊണ്ട് അതത്ര എളുപ്പമാണ്. എന്നിരുന്നാലും ഞങ്ങള്‍ എല്ലാ നീക്കങ്ങളും നടത്തുന്നുണ്ട്.’ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.

Advertisement