സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ്, കാമസൂത്ര, ദ റിലക്ടറ്റന്റ് ഫണ്ടമെന്റലിസ്റ്റ് എന്നീ ചിത്രങ്ങളുടെ വിവാദ സംവിധായിക മീരാനായര്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.[]
ക്യൂന്‍ ഓഫ് കത്‌വി എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചിത്രത്തിനുളള കഥയെന്ന് സംവിധായിക വെളിപ്പെടുത്തി കഴിഞ്ഞു.
മുംബൈയില്‍ നടന്ന എഫ്.സി.സി.ഐ സെമിനാറില്‍ നിര്‍മാതാവും എഴുത്തുകാരിയുമായ സോയ അക്തറിനോടാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയത്.
ഉഗാണ്ടയിലെ ഒരു ചെസ് ചാമ്പ്യനായ കൗമാരക്കാരി ഫിയോണ മുതസിയുടെ കഥയാണ് ക്യൂന്‍ ഓഫ് കത്‌വി എന്ന പുസ്തകം പറയുന്നത്.
ഉഗാണ്ടയിലെ ചേരിയില്‍ ഈ കുട്ടി അനുഭവിച്ച ദുരിതങ്ങളെ കുറിച്ചാണ് തന്റെ പുതിയ ചിത്രം പറയുന്നതെന്നും മീര പറഞ്ഞു. അവാര്‍ഡിനര്‍ഹമായ ഇ.എസ്.ഇ.പി.എന്‍ മാഗസിനില്‍ വന്ന ആര്‍ട്ടിക്കിളിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഈ പുസ്തകം.
ബോട്ടിലിന്റെ മൂടിയും കാര്‍ബോര്‍ഡും കൊണ്ടും ചെസ് പഠിച്ച ഒരു കുട്ടിയാണ് ഫിയോണ. ഈ കുട്ടിയെ അഭ്രപാളിയില്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ് മീര. ഈ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.
