വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ അച്ഛനടക്കമുള്ളവര്‍ ലൈംഗികമായി ആക്രമിച്ചു; ബാലക്ഷേമ സമിതിയുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം
kERALA NEWS
വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ അച്ഛനടക്കമുള്ളവര്‍ ലൈംഗികമായി ആക്രമിച്ചു; ബാലക്ഷേമ സമിതിയുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 12:34 pm

വയനാട്: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി ലൈംഗികമായി ആക്രമിച്ചെന്നു പരാതി. കുട്ടിയുടെ അച്ഛനടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പതിനൊന്നുകാരിയാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മേപ്പാടി പൊലീസ് ഉടന്‍ കേസെടുക്കും. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയെ ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്. വീട്ടിലെ സാഹചര്യം കണക്കിലെടുത്തു മാറ്റിത്താമസിപ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍ ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബാലക്ഷേമ സമിതി ആ നിര്‍ദേശം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്ന് ചൈല്‍ഡ് ലൈന്‍ തന്നെ ആരോപിച്ചു.

updating..