ഗുജറാത്തില്‍ ഭിന്നശേഷിക്കാരിയായ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു
national news
ഗുജറാത്തില്‍ ഭിന്നശേഷിക്കാരിയായ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു
ന്യൂസ് ഡെസ്‌ക്
Sunday, 18th October 2020, 9:02 am

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭിന്നശേഷിക്കാരിയായ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവായ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം.

‘കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ട്. പ്രതി കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്’- ഡെപ്യൂട്ടി സൂപ്രണ്ട് കുശാല്‍ ഓസ പറഞ്ഞു.

ബൈക്കില്‍ കയറ്റാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം മോട്ടി ഭാഘര്‍ എന്ന സ്ഥലത്ത് നിന്ന് ശനിയാഴ്ചയോടെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടി ക്രൂര ബലാത്സംഗത്തിനിരയായതായി കണ്ടെത്തി.

കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


Content Highlights: Minor Girl Raped In Gujarath