ദേഹാസ്വാസ്ഥ്യവും രക്തസമ്മര്‍ദവും; വീണ ജോര്‍ജ് ആശുപത്രിയില്‍
Kerala News
ദേഹാസ്വാസ്ഥ്യവും രക്തസമ്മര്‍ദവും; വീണ ജോര്‍ജ് ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd July 2025, 8:42 pm

പത്തനംതിട്ട: ദേഹാസ്വാസ്ഥ്യവും രക്തസമ്മര്‍ദവും അനുഭവപ്പെട്ടത് കാരണം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രയ്ക്കിടെ ശാരീരിക ബുദ്ധമിട്ടുകള്‍ തോന്നിയതിനാലാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. രക്തസമ്മര്‍ദം കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥയുണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ചികിത്സയിലാണ് മന്ത്രി.

Content Highlight: Minister Veena George admitted to the hospital