എഡിറ്റര്‍
എഡിറ്റര്‍
സജിതാ ബേട്ടിയുടെ വിവാഹം ആഗസ്റ്റ് 26ന്
എഡിറ്റര്‍
Sunday 19th August 2012 10:56am

മലയാള ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സജിതാ ബേട്ടി വിവാഹിതയാകുന്നു. വയനാട്ട് കല്‍പ്പറ്റ സ്വദേശി ഷമാസ് ആണ് വരന്‍. അടുത്ത ഞായറാഴ്ചയാണ് വിവാഹം.

Ads By Google

ഡ്രൈവറുമായി സജിതയുടെ വിവാഹം കഴിഞ്ഞെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞുവെന്നും ഒളിച്ചോടിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഗോസിപ്പാണെന്ന് നടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ സജിത വീട്ടമ്മമാരുടെ പ്രിയതാരമാണ്. ബിഗ് സ്‌ക്രീനില്‍ വലിയ അവസരമൊന്നും സജിതയ്ക്ക് ലഭിച്ചിട്ടില്ല. നായിക വേഷങ്ങള്‍ പോലെതന്നെ നെഗറ്റീവ് റോളുകളും കൈകാര്യം ചെയ്യാനുള്ള കഴിവ് മിനി സ്‌ക്രീന്‍ രംഗത്ത് സജിതയ്ക്ക് ഒരു താരറാണിപ്പരിവേഷം തന്നെ നല്‍കിയിരുന്നു.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത വേഷമിട്ടിരുന്നു.

Advertisement