മില്‍മ ഫായിസിന് പതിനായിരം രൂപയും ടിവിയും നല്‍കി; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫായിസ്
Kerala News
മില്‍മ ഫായിസിന് പതിനായിരം രൂപയും ടിവിയും നല്‍കി; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫായിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 3:35 pm

മലപ്പുറം: ‘ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’, സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോയിലെ മലപ്പുറത്തെ നാലാം ക്ലാസ്സുകാരന്‍ ഫായിസിനെ തേടി മില്‍മയുടെ സമ്മാനമെത്തി.

ഫായസിന്റെ വീട്ടിലെത്തി പതിനായിരം രൂപയും 14000 രൂപ വിലവരുന്ന ടി.വി യും മില്‍മ ഉല്‍പ്പന്നങ്ങളും മില്‍മ ഉദ്യോഗസ്ഥര്‍ ഫായിസിന് നല്‍കി.

ഫായിസിന്റെ പ്രസിദ്ധമായ ആ വാക്കുകള്‍ മില്‍മ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു.

ഫായിസിന്റെ വാക്കുകള്‍ പരസ്യമായി ഉപയോഗിച്ചതിന് മില്‍മ പ്രതിഫലം നല്‍കിയിരുന്നോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നതിന് പിന്നാലെ ഫായിസിനുള്ള സമ്മാനവുമായി എത്തുമെന്ന് മില്‍മ അധികൃതര്‍ പറഞ്ഞിരുന്നു.

അതേസമയം, മില്‍മ നല്‍കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കുമെന്ന് ഫായിസിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ