മില്‍മ പാലിനും തൈരിനും ഇന്ന് മുതല്‍ വില കൂടും
India
മില്‍മ പാലിനും തൈരിനും ഇന്ന് മുതല്‍ വില കൂടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 9:35 am

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനുമുള്ള വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വലരും. പാല്‍ വില ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

മില്‍മ അരലിറ്റര്‍ പാല്‍ പാക്കറ്റ് വില

  • മില്‍മ സ്മാര്‍ട്ട് (ഡബിള്‍ ടോണ്‍ഡ് മില്‍ക് – മഞ്ഞ കവര്‍) – 27 രൂപ
  • മില്‍മ പ്രൈം (ടോണ്‍ഡ് മില്‍ക് 525 എം.എല്‍) – നീല കവര്‍ – 30 രൂപ
  • മില്‍മ പ്രൈഡ് – (ഹോമോജനൈസ്ഡ് ഓറഞ്ച് കവര്‍) – 30 രൂപ
  • മില്‍മ റിച്ച് – (സ്റ്റാന്‍ഡേര്‍ഡ് ഹോമോജനൈസ്ഡ് – പച്ച കവര്‍) – 32 രൂപ

കൗ മില്‍ക് ഒരു ലിറ്റര്‍ ബോട്ടിലിന് 75 രൂപയായി വില വര്‍ധിക്കും. തൈര് ക്ലാസിക്ക് 525 ഗ്രാം പാക്കറ്റിന് 40 രൂപയായും എലീറ്റ് 500 ഗ്രാം പാക്കറ്റിന് 45 രൂപയായും വില കൂടും.

ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിലക്കയറ്റം എന്ന് മില്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ധിപ്പിച്ച വിലയുടെ 83.75 ശതമാനം കര്‍ഷകര്‍ക്ക് ലഭ്യമാവും. ലിറ്ററിന് 3.33 രൂപ വീതമാണ് കര്‍ഷകര്‍ക്ക് ലഭ്യമാവുക.

6.25 ശതമാനം വീതം പാല്‍ സൊസൈറ്റികള്‍ക്കും വിതരണക്കാര്‍ക്കു നല്‍കും. 2.5 ശതമാനമാണ് മില്‍മയ്ക്ക് ലഭിക്കുക. 0.75 ശതമാനം കര്‍ഷക ക്ഷേമനിധിയിലേക്ക് നീക്കി വയ്ക്കും. 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി വിനിയോഗിക്കും.

Content Highlight: Milma Milk and Curd Price Increase