സ്‌ട്രേഞ്ചര്‍ തിങ്‌സ് ചിത്രീകരണത്തിനിടയില്‍ ബുള്ളീയിങ്ങും ഉപദ്രവവും; ഡേവിഡ് ഹാര്‍ബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗണ്‍
Entertainment news
സ്‌ട്രേഞ്ചര്‍ തിങ്‌സ് ചിത്രീകരണത്തിനിടയില്‍ ബുള്ളീയിങ്ങും ഉപദ്രവവും; ഡേവിഡ് ഹാര്‍ബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd November 2025, 12:15 pm

സ്‌ട്രേഞ്ചര്‍ തിങ്‌സിന്റ ചിത്രീകരണം പുരോഗമിക്കവെ സഹതാരം ഡേവിഡ് ഹാര്‍ബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും നിയമ നടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗണ്‍. ഏറ്റവും വലിയ ഹിറ്റ് സീരിസില്‍ ഒന്നായ സ്‌ട്രേഞ്ചര്‍ തിങ്ങ്‌സിന്റെ അവസാന ഭാഗം സ്ട്രീമിങ് ആരംഭിക്കാനിരിക്കെയാണ് ഈ സംഭവം. നടിയുടെ പരാതിയെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് അധികൃതരും സംഭവത്തിന്റെ അന്വേഷണം നടത്തുന്നുണ്ട്.

എന്നാലും ഇതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പരാതിയില്‍ ലൈംഗിക അതിക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന സാങ്കല്‍പ്പിക നഗരത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളെ കുറിച്ചും അതിനെതിരെ പോരാടുന്ന ഒരു കൂട്ടം കൗമാരക്കാരെ കുറിച്ചും പറഞ്ഞ സീരീസായിരുന്നു സ്ട്രേഞ്ചര്‍ തിങ്സ്. എട്ട് എപ്പിസോഡുകളുള്ള സീരീസിന്റെ ആദ്യ സീസണ്‍ 2016ലായിരുന്നു റിലീസ് ചെയ്തിരുന്നത്. അന്ന് നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് സീരീസായി സ്ട്രേഞ്ചര്‍ തിങ്സ് മാറിയിരുന്നു.

ഡഫര്‍ ബ്രദേഴ്സിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സീരിസിന്റെ അവസാന ഭാഗം 8 എപ്പിസോഡുകളടങ്ങിയ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വോളിയം 1 നവംബര്‍ 26നും, വോളിയം 2 ക്രിസ്മസിനും, അവസാന എപ്പിസോഡ് ന്യൂ ഇയറിനും റിലീസ് ചെയ്യാനാണ് തീരുമാനം. സീരിസിന്റെ അവസാന ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. സീരിസ് ഇന്ത്യയില്‍ റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Content highlight: Millie Bobby Brown has taken legal action against co-star David Harbour for bullying and harassment while filming Stranger Things