എഡിറ്റര്‍
എഡിറ്റര്‍
പാല്‍വില കൂട്ടിയതിന്റെ ലാഭം മില്‍മയ്ക്ക് മാത്രം
എഡിറ്റര്‍
Friday 19th October 2012 12:09pm

തിരുവനന്തപുരം:പാല്‍വില കൂട്ടിയിട്ടും അതിന്റെ ലാഭം കര്‍ഷകന് ലഭിക്കുന്നില്ലെന്ന് പരാതി. മില്‍മ ലിറ്ററിന് അഞ്ച് രൂപ കൂട്ടിയതില്‍ 4.60 രൂപ കര്‍ഷകര്‍ക്കെന്ന വാഗ്ദാനമാണ് പാലിക്കപ്പെടാതെ പോകുന്നത്.

Ads By Google

അഞ്ചുരൂപ പാല്‍വില വര്‍ധിപ്പിച്ചപ്പോള്‍ അതില്‍ നാല് രൂപ 60 പൈസയും ക്ഷീരകര്‍ഷകന് കൊടുക്കുമെന്നായിരുന്നു മില്‍മയുടെ പ്രഖ്യാപനം. എന്നാല്‍ മില്‍മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിലവിവര ചാര്‍ട്ട് പ്രകാരം ആറു ശതമാനം കൊഴുപ്പും 7.5 ശതമാനം കൊഴുപ്പേതര ഖരപദാര്‍ഥങ്ങളും ആപേക്ഷിക സാന്ദ്രത 23ഉം ഉള്ള പാലിനു മാത്രമേ വര്‍ധിപ്പിച്ച വില കിട്ടൂ.

വീടുകളില്‍ വളര്‍ത്തുന്ന പശുക്കളുടെ പാലിന് ഇത്രയും കൊഴുപ്പും സാന്ദ്രതയും ഇല്ലെന്നിരിക്കെ സാധാരണ കര്‍ഷകന് പറഞ്ഞതിന്റ പകുതി കാശ് പോലും കിട്ടില്ല. ചുരുക്കത്തില്‍ വിലകൂട്ടിയതിന്റെ ഗുണം മില്‍മയ്ക്ക് മാത്രമാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.   .

അതേസമയം പാല്‍വില കൂട്ടിയ സാഹചര്യത്തില്‍ അതിനനുസരിച്ച ലാഭം ചോദിക്കുന്ന കര്‍ഷകരോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ നില്‍ക്കുകയാണ് പാല്‍ സംഭരിക്കുന്ന സഹകരണസംഘങ്ങള്‍.

Advertisement