മിഥുൻ മാനുവലിന്റെ അടുത്ത 'എ' പടമാണോ, സീരീസാണോ?; ഷൂട്ടിങ് തുടങ്ങി
Film News
മിഥുൻ മാനുവലിന്റെ അടുത്ത 'എ' പടമാണോ, സീരീസാണോ?; ഷൂട്ടിങ് തുടങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th March 2024, 11:42 am

മിഥുൻ മാനുവൽ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ സീരീസിന് തുടക്കമായി. അണലി എന്ന് പേരിട്ടിട്ടുള്ള സീരീസ് ഹോട് സ്റ്റാറിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. നിഖില വിമൽ, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതോടെ മിഥുൻ മനുവലിന്റെ മറ്റൊരു എ പടത്തിന് തുടക്കമായി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. പിന്നീട് ആട് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്. ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് അബ്രഹാം . അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തിയിരുന്നു. ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിച്ചിരുന്നു. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ജനുവരി 11ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

Content Highlight: Midhun manuel thomas’s next movie