പുതിയ സൗകര്യങ്ങളുമായി വിന്‍ഡോസിനു വേണ്ടി സ്‌കൈപ്പ് 7
Big Buy
പുതിയ സൗകര്യങ്ങളുമായി വിന്‍ഡോസിനു വേണ്ടി സ്‌കൈപ്പ് 7
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2014, 11:15 am

skype ലണ്ടന്‍: പുതിയ പ്രത്യേകതകളുമായി വിന്‍ഡോസിനുവേണ്ടി മൈക്രോസോഫ്റ്റ് സ്‌കൈപ്പ് 7 പുറത്തിറക്കി. സ്‌ക്രീനില്‍ ആപ്ലിക്കേഷന് ഉണ്ടാവുന്ന സ്ഥല പരിമിതി സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ കണക്കിലെടുത്തുകൊണ്ടാണ് മൈക്രോസോഫ്റ്റ് സ്‌കൈപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്.

പുതിയ സ്‌കൈപ്പ് 7 കൂടുതല്‍ ടച്ച് ഫ്രണ്ട്‌ലിയും ആപ്പിനു വേണ്ടിവരുന്ന സ്‌ക്രീന്‍ സ്‌പേസ് ചുരുക്കാന്‍ സഹായിക്കുന്ന തരം ഒതുക്കമുള്ളതും ആണ്.

ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസൃതമായി ഒതുക്കമുള്ള രുപത്തിലാണ് ഈ പുതിയ സ്‌കൈപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. പുതിയ മാറ്റങ്ങള്‍ view വിലും Tools> Options>IM Settings optionലും കാണാമെന്നും കമ്പനി അറിയിച്ചു.

വലിയ സ്‌ക്രീനില്‍ മറ്റെന്തെങ്കിലും ഓപണ്‍ ആണെങ്കില്‍ ഇതിലെ ടച്ച് ഇന്റര്‍ഫേസ് സൗകര്യത്തിലൂടെ ഉപയോക്താക്കള്‍ക്ക് മൗസിന്റെ സഹായമില്ലാതെ ആപ്പിലെ വിന്‍ഡോ സ്ലൈഡ് ചെയ്യാന്‍ സാധിക്കും. വിഡിയോ ചാറ്റിനും കോണ്‍ഫറന്‍സുകള്‍ക്കും സഹായിക്കുന്ന സ്‌കൈപ്പ് ആപ്ലിക്കേഷന് ലോകമെമ്പാടും ധാരാളം ഉപയോക്താക്കളുണ്ട്‌