
ഉപഭോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് സ്‌കൈപ്പ്. ഏത് ഭാഷക്കാരോടും അനായാസം സംസാരിക്കാന്‍ പറ്റുന്ന സ്‌കൈപ്പിന്റെ റിയല്‍ ടൈം ട്രാന്‍സിലേഷന്‍ ഇനി മുതല്‍ ലാന്‍ഡ് ലൈനിലും മൊബൈല്‍ഫോണുകളിലും ലഭ്യമാകും.
നേരത്തെ സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ലാന്‍ഡ് ലൈനിലേയ്ക്കും മൊബൈല്‍ ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ് സ്‌കൈപ്പ്.
മറ്റു ഭാഷകളിലുള്ള സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ സ്‌കൈപ്പായിരുന്നു അദ്യമായി അവതരിപ്പിച്ചത്.
ഒന്‍പതു സംസാര ഭാഷകളാണ് സ്‌കൈപ്പ് ഇപ്പോള്‍ ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബിക്, റഷ്യന്‍ എന്നീ ഭാഷകളിലാണ് മൊഴിമാറ്റം ലഭിക്കുന്നത്. ഏറ്റവും പുതിയ സ്‌കൈപ് ആപ്പ് അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭികും. സ്‌കൈപ്പ് ക്രെഡിറ്റ്സോ സബ്സ്‌ക്രിപ്ഷനോ ഉപയോഗിക്കുന്നവര്‍ക്ക് ഏതു നോര്‍മല്‍ കോളിലും ഈ സൗകര്യം ലഭ്യമാവുമെന്ന് സ്‌കൈപ്പ് വക്താക്കള്‍ വ്യക്തമാക്കുന്നു.
ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സൈന്‍ ഇന്‍ ചെയ്യാതെ തന്നെ സ്‌കൈപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ഈയടുത്ത് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. കൂടാതെ ഇപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവുമുണ്ട്.
ട്രാന്‍സിലേഷന്‍ ലഭ്യമാകാന്‍ ആദ്യം കോള്‍ ചെയ്ത ശേഷം ഡയലര്‍ ഓപ്പന്‍ ചെയ്ത് “Translate” ടോഗിള്‍ ഓണ്‍ ചെയ്താല്‍ മതി. ഇത് ഓണ്‍ ചെയ്യുന്നതോടെ മറുതലയ്ക്കല്‍ സംസാരിക്കുന്ന ആള്‍ക്ക് ആ മെസേജ് കാണിക്കും. പരിഭാഷപ്പെടുത്തേണ്ടതിനാല്‍ തന്നെ താങ്കളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.
ഹെഡ്സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മികച്ച രീതിയില്‍ തന്നെ ഈ സൗകര്യം ലഭ്യമാകുമെന്നും കൂടുതല്‍ കോളുകള്‍ ചെയ്യുംതോറും ഈ അനുഭവം കൂടുതല്‍ ഇഷ്ടപ്പെടുമെന്നും സ്‌കൈപ്പ് പറയുന്നു.
അതേസമയം ഈ വേര്‍ഷന്റെ റിലീസിങ് ഡേറ്റ് എന്നാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്ത ഏപ്രില്‍, മെയ് മാസത്തോടെ തന്നെ പുതിയ വേര്‍ഷന്‍ എത്തുമെന്നാണ് കരുതുന്നത്.
