എഡിറ്റര്‍
എഡിറ്റര്‍
മൈക്രോമാക്‌സ് കാന്‍വാസ് മെഗാ 2 പ്ലസ് 7,499 രൂപയ്ക്ക്
എഡിറ്റര്‍
Thursday 16th March 2017 3:21pm

മൈക്രോമാക്‌സിന്റെ പുതിയ മോഡലായ മൈക്രോമാക്‌സ കാന്‍വാസ് മെഗാ 2 പ്ലസ് ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറക്കുന്നു.

മോഡലിന്റെ ഓഫ്‌ലൈന്‍ പര്‍ച്ചേസ് ആരംഭിച്ചു കഴിഞ്ഞു. 7, 499 രൂപയാണ് വില. ബ്ലാക്ക് നിറത്തിലുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയത്.

6 ഇഞ്ച് ക്യുഎച്ച്ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 960*540 പിക്‌സല്‍ റെസല്യൂഷനാണ് ഫോണിനുള്ളത്. 1.3 ജിഎച്ച് സെഡ് ക്വാഡ് കോര്‍ പ്രൊസസറാണ് ഉള്ളത്. 2 ജിബിയാണ് റാം. 16 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.

മൈക്രോ എസ്.ഡി കാര്‍ഡ് വഴി ഇത് ഉയര്‍ത്താം. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.


Dont Miss അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്നതാണ് മുത്തലാഖ് സമ്പ്രദായം ; സോഷ്യല്‍മീഡിയയില്‍ പൊങ്കാല ഏറ്റുവാങ്ങി വീണ്ടും സുരേന്ദ്രന്‍


കാന്‍വാസ് മെഗാ 2 പ്ലസിന്റെ പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ്. എല്‍.ഡി.ഇ ഫ്‌ളാഷുമുണ്ട്. 5 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. വീഡിയോയും എടുക്കാം. ഡ്യുവല്‍ സിം, 4 ജി എല്‍.ടി.ഇ വൈഫൈ, ബ്ലൂടൂത്ത് 4.0 മൈക്രോയു.എസ്.ബി പോര്‍ട്ടും ഉണ്ട്.

Advertisement