മൈക്രോമാക്‌സ് കാന്‍വാസ് 4 വിപണിയിലേക്ക്
Big Buy
മൈക്രോമാക്‌സ് കാന്‍വാസ് 4 വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2013, 4:15 pm

1.2 ജി എച്ച് ഇസെഡ് ക്വാഡ് കോര്‍ പ്രൊസസറും 1 ജിബി റാമുമാണ് ഉള്ളത്. 16 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേഡ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബി വരെയായി ഉയര്‍ത്താം


[]കാത്തിരിപ്പിന് വിരാമമിട്ട് മൈക്രോമാക്‌സ് കാന്‍വാസ് 4 പുറത്തിറക്കി. 5.0 ഇഞ്ച് എച്ച് ഡി (720*1280) ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത.

1.2 ജി എച്ച് ഇസെഡ് ക്വാഡ് കോര്‍ പ്രൊസസറും 1 ജിബി റാമുമാണ് ഉള്ളത്. 16 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേഡ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബി വരെയായി ഉയര്‍ത്താം. []

പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും 5 ജിബി മുന്‍വശത്തെ ക്യാമറയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരുന്നത്.

വൈ ഫൈ, ജി പി എസ്, ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ക്യാന്‍വാസ് ഫോറാണ് അവതരിപ്പിക്കുന്നത്. 2,000 എം എച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

പോപ് അപ് പ്ലേ പോലുള്ള വീഡിയോ പ്ലെയറും മറ്റ് ഓപ്ഷന്‍സ് ഉപയോഗിച്ച് തന്നെ വീഡിയോ കാണാനുള്ള സംവിധാനവും ഫോണിലുണ്ട്. വീഡിയോ ഓട്ടോമെറ്റിക്കലി പോസ് ചെയ്യാനും ഫോണ്‍ ലോക്കിങ്ങിനെ പ്രത്യേക സംവിധാനവുമുണ്ട്.

3000 രൂപയുടെ പുതിയ കവറിനുള്ളിലാണ് മൈക്രോമാക്‌സ് കാന്‍വാസ് 4 വരുന്നത്. സ്‌ക്രീന്‍ കവര്‍ ചെയ്ത് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ സിസ്റ്റം കൊണ്ടുവന്നത്. 17,999 രൂപയാണ് ഫോണിന്റെ വില.