5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ മെക്രോമാക്‌സ് എ114 കാന്‍വാസ് 2.2 ഒഫീഷ്യല്‍ സൈറ്റില്‍
Big Buy
5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ മെക്രോമാക്‌സ് എ114 കാന്‍വാസ് 2.2 ഒഫീഷ്യല്‍ സൈറ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2013, 4:38 pm

[] മൈക്രോമാക്‌സ് അതിന്റെ അടുത്ത മിഡ് റേഞ്ച് ഫാബ്ലറ്റ് ആയ എ114 കാന്‍വാസ് 2.2 ഇന്ത്യന്‍ വിപണിയിലെത്തിച്ചു.

ഒഫീഷ്യല്‍ സൈറ്റില്‍ കാന്‍വാസ്  2.2 പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും വില, ലഭ്യമാകുന്ന തിയ്യതി തുടങ്ങിയവയെക്കുറിച്ച് അറിയിപ്പ് നല്‍കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് 4.2ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ് 114 കാന്‍വാസ് 2.2 ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഡ്യുവല്‍ സിം ഫാബ്ലറ്റ് ആണ്.

റെഗുലര്‍ സിംകാര്‍ഡുകള്‍ക്ക് പകരം മൈക്രോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാം. 540 ഗുണം 960 റെസൊല്യൂഷനോട് കൂടിയ 5 ഇഞ്ചിന്റെ ക്യു.എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ ആണ് ഈ ഡിവൈസിന്റേത്.

2മെഗാ പിക്‌സെലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറ, ഫ്‌ളാഷിനോട് കൂടിയ 8 മെഗാപിക്‌സെലിന്റെ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ്, 2000mAh ന്റെ ബാറ്ററി മുതലായ സൗകര്യങ്ങളുള്ള എ114 കാന്‍വാസ് 2.2വില്‍ വൈ-ഫൈ, ജി.പി.ആര്‍.എസ്, എഡ്ജ്, ജി.പി.എസ/.ജി.പി.എസ് , 3ജി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്.

ജി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സര്‍ സേവനങ്ങളും ഉണ്ട്. 145ഗുണം73ഗുണം9.7 എം.എം, 147 ഗ്രാം എന്നിങ്ങനെയാണ് ഈ ഫോണിന്റെ നീളവും ഭാരവും.