മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയ്ക്ക് കോവിഡ് ടെസ്റ്റിന് അനുമതി
SPONSORED
മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയ്ക്ക് കോവിഡ് ടെസ്റ്റിന് അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th June 2020, 10:32 am

കോഴിക്കോട്: അരയടത്തുപാലം മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറീസിന് കോവിഡ് രോഗം നിര്‍ണ്ണയിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി. ഇതടിസ്ഥാനത്തില്‍ ഐ.സി.എം.ആറിന്റെ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി കോവിഡ്-19 പരിശോധനകള്‍ ലബോറട്ടറിയില്‍ ലഭ്യമായിരിക്കുമെന്ന് സി.ഇ.ഒ. ഡോ. നൗഷാദ് സി.കെ. അറിയിച്ചു.

ജീന്‍ എക്‌സ്‌പേര്‍ട്ട് (GenExpert), ട്രൂനാറ്റ് (Truenat) എന്നീ റാപിഡ് RTPCR മെഷീനുകള്‍ക്കൊപ്പം തന്നെ, കണ്‍വെന്‍ഷണല്‍ RTPCR ആയ ക്വയാജന്‍ (Qiagen) അടക്കം എല്ലാ തരം പരിശോധനാ സംവിധാനങ്ങളും മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയില്‍ സജ്ജമാണ്. ഇതിനാല്‍ ഒരു ദിവസം തന്നെ നൂറുകണക്കിന് സാമ്പിളുകള്‍ ഇവിടെ പ്രോസസിംഗ് ചെയ്യാന്‍ കഴിയുമെന്ന് ലബോറട്ടറിയുടെ ഡയരക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ദിനേശ് കുമാര്‍ സൗന്ദരാജ് പറഞ്ഞു.

പൊതുജനാരോഗ്യ വിദഗ്ദ്ധനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പത്തോളജി വിഭാഗം തലവനുമായിരുന്ന ഡോ. കെ.പി.അരവിന്ദനാണ് മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയുടെ മെഡിക്കല്‍ ഡയരക്ടരും സീനിയര്‍ കണ്‍സല്‍ട്ടന്റ് പത്തോളജിസ്റ്റും. \

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ