ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയോട് സ്വന്തം നാട്ടില്‍ വിരമിക്കുന്നതാണ് ഏറ്റവും മികച്ചതെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. നടന്നുകൊണ്ടിരിക്കുന്ന ആഷസ് ട്രോഫിയിലെ സിഡ്ണിയില്‍ നടക്കാനിരിക്കുന്നമത്സരത്തില്‍ നിന്നും വിരമിക്കുന്നത് വളരെ നല്ലതാണെന്നും വോണ്‍ ഖവാജയോട് പറഞ്ഞു.
‘ഉസ്മാന്‍ ഖവാജക്ക് അവിശ്വസനീയമായ ഒരു കരിയര്‍ ഉണ്ടായിരുന്നു. സ്വന്തം നാട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം വിരമിക്കാനുള്ള അവസരം പലര്‍ക്കും ലഭിക്കാറില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വയം ഇഷ്ടമില്ലാത്ത സമയത്ത് തന്റെ കരിയര്‍ അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടി വരും.
ആഷസില്‍ സ്വന്തം നാട്ടില്‍ നിന്നും വിടപറയുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ലെന്നാണ് ഞാന്‍ കരുതുന്നു. ആഷസില്‍ സിഡ്‌നിയില്‍ നിന്നും വിരമിക്കുന്നത് വളരെ നല്ലതായാണ് എനിക്ക് തോന്നുന്നത്,’ മൈക്കല്‍ വോണ്‍ പറഞ്ഞു.
ടെസ്റ്റില്‍ ഓസീസിന് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഖവാജ. 157 ഇന്നിങ്‌സില്‍ നിന്ന് 6206 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 232 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ടായിരുന്നു. 48.9 എന്ന ആവറേജും റെഡ് ബോളില്‍ ഖവാജ നേടി. 16 സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറിയുമാണ് ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയത്.
അതേസമയം ആഷസിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസീസ് സ്‌ക്വാഡില്‍ ഇടം നേടാന്‍ ഖവാജയ്ക്ക് സാധിച്ചു. ഇതുവരെയുള്ള മത്സരത്തില്‍ നിന്ന് 153 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. കൂടാതെ മൂന്നാം മത്സരത്തില്‍ നിന്ന് ഖവാജ പുറത്തായിരുന്നു.