ചരിത്രം പിറന്നു! പഞ്ചാബിൽ ബെഞ്ചിലായവൻ അടിച്ചെടുത്തത് മിന്നൽ സെഞ്ച്വറി
Cricket
ചരിത്രം പിറന്നു! പഞ്ചാബിൽ ബെഞ്ചിലായവൻ അടിച്ചെടുത്തത് മിന്നൽ സെഞ്ച്വറി
സുദേവ് എ
Sunday, 21st June 2026, 9:06 am

മേജര്‍ ലീഗ് ക്രിക്കറ്റില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മൈക്കല്‍ ഓവന്‍. ടൂര്‍ണമെന്റില്‍ വാഷിങ്ങ്ടണ്‍ ഫ്രീഡം ടീമിന്റെ താരമായ ഓവന്‍ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.

മുംബൈ ഇന്ത്യന്‍സിന്റെ ഫ്രാഞ്ചൈസിയായ എം. ഐ ന്യൂയോര്‍ക്കിനെതിരെയാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം. 68 പന്തില്‍ 155 റണ്‍സാണ് ഓവന്റെ ബാറ്റില്‍ നിന്നും പിറന്നത്. 227.94 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം 13 കൂറ്റന്‍ സിക്‌സുകളും 11 സിക്‌സുകളുമാണ് അടിച്ചെടുത്തത്.

ടൂര്‍ണമെന്റിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഓവന്‍ നേടിയത്. ന്യൂസിലാന്‍ഡ് താരം ഫിന്‍ അലന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് ഓവന്‍ ചരിത്രം തിരുത്തിക്കുറിച്ചത്.

51 പന്തില്‍ 151 റണ്‍സായിരുന്നു അലന്‍ നേടിയിരുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ യൂനിക്കോര്‍മസിനായി കഴിഞ്ഞ സീസണിലാണ് കിവീസ് താരം സെഞ്ച്വറി നേടിയിരുന്നത്. വാഷിങ്ങ്ടണിനെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

മൈക്കൽ ഓവൻ

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ഓവന്‍. എന്നാല്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും പഞ്ചാബിന് വേണ്ടി കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ പഞ്ചാബിന്റെ ബെഞ്ചിലായിരുന്നു ഓവന്റെ സ്ഥാനം.

ഓവന്റെ നിലവിലെ തകര്‍പ്പന്‍ പ്രകടനം കണക്കിലെടുക്കുമ്പോള്‍ അടുത്ത സീസണിലെ ലേലത്തിന് മുന്നോടിയായി പഞ്ചാബ് താരത്തെ നിലനിര്‍ത്തുമോയെന്നും കണ്ടുതന്നെ അറിയണം.

അതേസമയം ടെക്‌സസി ഗ്രാന്‍ഡ് പ്രൈറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വാഷിങ്ങ്ടണ്‍ ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 27 റണ്‍സും മാര്‍ക്ക് ചാപ്മാന്‍ 23 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

 

Content Highlight: Michael Owen scored a historical century in major cricket league

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.