എഡിറ്റര്‍
എഡിറ്റര്‍
മൈക്കിള്‍ ജാക്‌സന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു
എഡിറ്റര്‍
Thursday 6th June 2013 10:42am

micheal-jackson-daughter

ലോസ് ആഞ്ചലസ്: അന്തരിച്ച ലോക പ്രശസ്ത പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരിസ്  ജാക്‌സണ്‍  ആത്മഹത്യക്ക് ശ്രമിച്ചു.

പതിനഞ്ചുകാരിയായ പാരിസിനെ വലതു കൈതണ്ടയിലെ ഞരബ് മുറിച്ച കലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

Ads By Google

ജാക്‌സന്റെ മുന്‍ഭാര്യയും പാരീസന്റെ മാതാവും  ഡെബീ റോവ് ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ ആത്മഹത്യാ ശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചു.

അമേരിക്കയിലെ പ്രമുഖ എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റായ ടി.എം.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ആത്മഹത്യക്ക് മുന്പ് പാരിസ് ജാക്‌സണ്‍ സൂയിസൈഡ് ഹോട്ട്‌ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതായും ടി.എം.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷാദ രോഗത്തിന് അടിമയായ പാരിസ് നേരത്തെയും ആത്മഹത്യ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ജാക്‌സന്റെ മരണമാണ് പാരിസിനെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി  അപകടനില തരണം ചെയ്തതായും ബന്ധുക്കള്‍ വ്യക്തമാക്കി.

2009ല്‍ മൈക്കിള്‍ ജാക്‌സന്റെ മരണത്തിന് ശേഷം പാരിസിനെ 72 മണിക്കൂര്‍ സൈക്കാട്രിക് ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കള്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Advertisement