എഡിറ്റര്‍
എഡിറ്റര്‍
പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക്; അരങ്ങേറ്റം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലുടെ; മനസു തുറന്ന് ഒമര്‍ ലുലു
എഡിറ്റര്‍
Monday 30th October 2017 7:02pm

കൊച്ചി: പോണ്‍ ലോകത്തു നിന്നും ബോളിവുഡിലേക്ക് ചേക്കെറിയ താരമാണ് സണ്ണി ലിയോണ്‍. സണ്ണിയ്ക്കു പിന്നാലെ ഒരു പോണ്‍ താരം കൂടി സിനിമാ ലോകത്തേക്ക് ചുവടു വെക്കുകയാണ്. പോണ്‍ സിനിമ രംഗത്തെ മിന്നും താരമായ മിയ ഖലീഫ. മലയാളത്തിലൂടെയാണ് മിയ സിനിമ രംഗത്ത് അരങ്ങേറുന്നത്. ഈയ്യടുത്തിറങ്ങിയ ഒമര്‍ ലുലു ചിത്രമായ ചങ്ക്‌സിന്റെ രണ്ടാം പതിപ്പിലാണ് മിയ എത്തുന്നത്.

ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. വെറുതേ വന്നുപോകുന്ന ഒരു റോളായിരിക്കില്ല ചിത്രത്തില്‍ മിയക്കെന്ന് സംവിധായകന്‍ പറയുന്നു. ഒരു വര്‍ഷം മാത്രം നീണ്ട പോണ്‍ കരിയര്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായി മാറിയ ആളാണ് ലെബനീസ് വംശജയായ മിയ ഖലീഫ.

ചിത്രത്തില്‍ മിയയുടേത് ഒരു ക്യാരക്ടര്‍ റോളിലായിരിക്കും. കൂടാതെ ഒരു ഗാനവും ഉണ്ടാകുമെന്ന് ഒമര്‍ ലുലു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മിയ പ്രൊജക്ടിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ഇനി അവസാനവട്ട ചര്‍ച്ചകള്‍ കൂടി ബാക്കിയുണ്ടെന്നും ഒമര്‍ പറയുന്നു.


Also Read: ‘ജനങ്ങളെ മരണത്തിലേക്ക് നയിച്ച പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണം’; നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് മോദിയും ഇനിയും അംഗീകരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി


അതേസമയം, ചിത്രത്തിലെ നായിക ഹണീ റോസ് തന്നെയായിരിക്കുമെന്നും ഒമര്‍ പറയുന്നു. ചങ്ക്‌സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഒമര്‍ പറയുന്നു.

അടുത്ത മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശ്യം. ഓണം റിലീസായിട്ടാകും ചങ്ക്‌സ് 2 തിയേറ്ററുകളില്‍ എത്തുക. ഒമര്‍ ലുലു പറഞ്ഞു.ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിനു ശേഷമാകും ചങ്ക്‌സ് 2ന്റെ ചിത്രീകരണം ആരംഭിക്കുക.

Advertisement