തമിഴ്‌സിനിമയിലെ 'മീടൂ' വെളിപ്പെടുത്തലുകള്‍; അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് വിശാല്‍
MeToo
തമിഴ്‌സിനിമയിലെ 'മീടൂ' വെളിപ്പെടുത്തലുകള്‍; അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് വിശാല്‍
ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 12:20 pm

തമിഴ് സിനിമയിലെ മീടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ പാനലിനെ നിയോഗിക്കുമെന്ന് നടനും നടികര്‍ സംഘം, ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റുമായ വിശാല്‍.

തമിഴ്‌സിനിമാ മേഖലയിലെ എല്ലാ സംഘടനകള്‍ക്കും വേണ്ടി (Nadigar Sangam, FEFSI, TFPC, Film Chamber) യാണ് മൂന്നംഗ സമിതി രൂപീകരിക്കുന്നതെന്ന് വിശാല്‍ പറഞ്ഞു.

തമിഴ്‌സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും ഐക്യവും ഉറപ്പുവരുത്തുമെന്നും സ്തരീകളുടെ തുറന്നു പറച്ചിലുകളെ ബഹുമാനിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.

അമലാപോള്‍ ഇത്തരമൊരു സംഭവം ചൂണ്ടിക്കാണിച്ചപ്പോള്‍ അവരെ സഹായിച്ചിരുന്നുവെന്ന് വിശാല്‍ പറഞ്ഞു. ഗായിക ചിന്‍മയിയുടെ പരാതിയില്‍ വൈരുമുത്തുവിനെ ബഹിഷ്‌ക്കരിക്കുമോയെന്ന ചോദ്യത്തിന് ആരോപണം തെളിഞ്ഞാല്‍ പറയാമെന്നും വിശാല്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരളത്തിലെ താരസംഘടനയായ എ.എം.എം.എ നീതിനിഷേധം തുടരുമ്പോഴാണ് തമിഴ്‌സിനിമാ മേഖലയില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത വരുന്നത്.