അമ്പതിനായിരത്തോളം പേര്‍ക്ക് മെറ്റയുടെ മുന്നറിയിപ്പ്; 1500 ഓളം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി
World News
അമ്പതിനായിരത്തോളം പേര്‍ക്ക് മെറ്റയുടെ മുന്നറിയിപ്പ്; 1500 ഓളം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th December 2021, 8:20 am

വാഷിംഗ്ടണ്‍: 1500 ഓളം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. കഴിഞ്ഞദിവസമാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.

ക്ലയ്ന്റുകള്‍ക്ക് വേണ്ടി ചാരണപ്പണി നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് ഫേസ്ബുക്കിന്റെ നടപടി.

ആക്ടിവിസ്റ്റുകള്‍, വിമതര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ രഹസ്യമായി നിരീക്ഷിക്കുന്ന ‘സൈബര്‍ കൂലിപ്പട’ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള 1,500 അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നതായാണ് മെറ്റ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

100ലധികം രാജ്യങ്ങളിലായി 50,000 ത്തോളം ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മെറ്റ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Cobwebs Technologies, Cognyte, Black Cube, Bluehawk CI എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് പറഞ്ഞു. ഇവയെല്ലാം ഇസ്രാഈലില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നവയാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ആസ്ഥാനമായുള്ള BellTroX, നോര്‍ത്ത് മാസിഡോണിയന്‍ സ്ഥാപനമായ Cytrox, ചൈനയിലെ ഒരു അജ്ഞാത സ്ഥാപനവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ തുടങ്ങിയവയും മെറ്റാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു.

”കുറ്റവാളികളെയും തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഈ സൈബര്‍ കൂലിപ്പടയാളികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍, വിമതര്‍, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വിമര്‍ശകര്‍, പ്രതിപക്ഷ അംഗങ്ങളുടെ കുടുംബങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരും ടാര്‍ഗറ്റ ചെയ്യപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു,” മെറ്റ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Meta Shutdowns 1,500 Accounts After “Cyber Mercenaries” Targeted 50,000 People