ന്യൂദല്‍ഹി: മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റേ ബാന്‍ ഗ്ലാസുകള്‍ ഇന്ത്യയിലേക്ക്. മെയ് 19 മുതല്‍ റേ ബാന്‍ മെറ്റ ഗ്ലാസുകള്‍ റേ ബാന്റെ വെബ്‌സൈറ്റിലും രാജ്യത്തെ പ്രധാന ഒപ്റ്റിക്കല്‍ ഷോപ്പുകളിലും ലഭ്യമാകും. ഗ്ലാസിന്റെ പ്രീ ഓര്‍ഡര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും പ്രമുഖ സ്‌പെക്‌സ് ബ്രാന്‍ഡായ റേ ബാന്റെ മാതൃ കമ്പനിയായ എസ്സിലോര്‍ ലക്‌സോട്ടിക്കയും ചേര്‍ന്നാണ് റേ ബാന്‍ മെറ്റ ഗ്ലാസുകള്‍ നിര്‍മിച്ചത്. ഹേയ് മെറ്റ എന്ന കമ്മാന്‍ഡ് നല്‍കിയാല്‍ ഗ്ലാസ് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ 29,900 രൂപ മുതലാണ് ഗ്ലാസിന്റെ വില സ്റ്റാര്‍ട്ട് ചെയ്യുന്നത്.
രണ്ട് ക്യാമറകളഉം ഓപ്പണ്‍ ഇയര്‍ സ്പീക്കറുകളും മൈക്രോഫോണുമാണ് റേ ബാന്‍ മെറ്റ ഗ്ലാസിലുള്ളത്. ഇതിന് പുറമെ 12 എം.പി ക്യാമറയും ഗ്ലാസില്‍ ഉണ്ട്.
അതിനാല്‍ ഫോണുകള്‍ ഉപയോഗിക്കാതെ തന്നെ ഫോട്ടോകള്‍ എടുക്കാനും വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. കൂടാതെ പാട്ട് വെക്കാനും ഭാഷകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാനും മെസേജുകല്‍ അയക്കാനും സാധിക്കും.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളെ ഗ്ലാസുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഇത് ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കുന്നതിനാല്‍ എപ്പോഴും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രധമാണ്.
ഇതിന് പുറമെ ഫോണ്‍കോളുകള്‍ എടുക്കാനും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ ലൈവ് സ്ട്രീം ചെയ്യാനും സാധിക്കും.
ഇവയ്ക്ക് പുറമെ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ അയക്കാനും ഓഡിയോ കോല്‍, വിഡിയോ കോള്‍ എന്നിവ ചെയ്യാനും സാധിക്കുമെന്നും മെറ്റ അവകാശപ്പെടുന്നുണ്ട്. മെസഞ്ചറിലും സമാനമായ സേവനങ്ങല്‍ റേ ബാന്‍ പ്രദാനം ചെയ്യുന്നുണ്ട്.
Content Highlight: Meta Ray Ban glasses coming to India; will be available from May 19