ബാഴ്‌സ സൂപ്പര്‍താരത്തെ എത്തിക്കാന്‍ പി.എസ്.ജി കൂട്ടാക്കിയില്ല; മെസിയെ നിരാശനാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍
Football
ബാഴ്‌സ സൂപ്പര്‍താരത്തെ എത്തിക്കാന്‍ പി.എസ്.ജി കൂട്ടാക്കിയില്ല; മെസിയെ നിരാശനാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th September 2022, 11:55 pm

 

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്ക് മികച്ച തുടക്കമാണ് ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. മികച്ച അറ്റാക്കിങ്ങും അതിനൊത്ത ഡിഫന്‍ഡിങ് കോമ്പിനേഷനുമായി ടീം മികച്ച രീതിയിലാണ് മുന്നേറുന്നത്.

എന്നാല്‍ ടീമില്‍ ചില പ്രശ്‌നങ്ങള്‍ അരങ്ങേറിയിരുന്നു. പക്ഷെ കുറച്ചു മത്സരങ്ങള്‍ക്ക് ശേഷം ആ പ്രശ്‌നങ്ങളും പരിഹരിച്ചി മുന്നേറുകയാണ് പി.എസ്.ജി.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാഴ്‌സ സൂപ്പര്‍ ഡിഫന്‍ഡറായിരുന്നു സ്പാനിഷ് താരം ജോര്‍ദി ആല്‍ബയെ ടീമിലെത്തിക്കാത്തതില്‍ മെസി നിരാശനായിരുന്നു എന്നാണ്.

സാവിയുടെ പുതിയ പ്ലാനില്‍ ആല്‍ബക്ക് ബാഴ്‌സയില്‍ അവസരങ്ങള്‍ കുറവായിരുന്നു. പുതിയ ടീമുകളെ നോക്കിയിരിക്കുന്ന അദ്ദേഹത്തിന് മെസിയുടെ ക്ലബ്ബായ പി.എസ്.ജിയില്‍ വരാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ പി.എസ്.ജി അതിന് കൂട്ടാക്കിയില്ല.

ഇക്കാര്യത്തില്‍ മെസി തൃപ്തനല്ലെന്നാണ് എല്‍ നാക്ഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം വെറും മൂന്ന് മത്സരത്തിലാണ് അദ്ദേഹം ബാഴ്‌സക്കായി കളിച്ചത്. ആ സാഹചര്യത്തില്‍ മെസി അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ പി.എസ്.ജി തലവന്‍ ഖലെയ്ഫി അദ്ദേഹത്തിന്റെ ഫോമില്‍ തൃപ്തനല്ലാത്തതിനാല്‍ പരിഗണിച്ചില്ല എന്നും എല്‍ നാക്ഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരാശനായെങ്കിലും മെസിക്ക് ഇത് അംഗീകരിക്കേണ്ടി വരികയായിരുന്നു.

പി.എസ്.ജിയിലെത്തിയാലും ആല്‍ബക്ക് കളിക്കാന്‍ സാധിക്കുമോ എന്നത് പ്രഡിക്റ്റ് ചെയ്യാന്‍ സാധിക്കില്ല. മികച്ച ടീമാണ് നിലവില്‍ പി.എസ്.ജിക്കുള്ളത്.

Content Highlight: Messi was Disappointed of PSGs Decision to avoid Alba’s Signing