മെസിയാണോ റോണോയാണോ ഇഷ്ടതാരം? ഒരു മടിയും കൂടാതെ ഉത്തരം പറഞ്ഞ് തോമസ് മുള്ളര്‍
Football
മെസിയാണോ റോണോയാണോ ഇഷ്ടതാരം? ഒരു മടിയും കൂടാതെ ഉത്തരം പറഞ്ഞ് തോമസ് മുള്ളര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th September 2022, 11:12 pm

 

ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇരുവരിലും ആരാണ് മികച്ചതെന്ന് കണ്ട് പിടിക്കാന്‍ സാധിച്ചിട്ടില്ല.

കണക്കുകളിലും കളി അഴകിലും ഇരുവരും കട്ടക്ക് തന്നെ നില്‍ക്കും. ഒരുപാട് മുന്‍ താരങ്ങള്‍ക്ക് ഇരുവരിലും ആരാണ് മികച്ചതെന്ന് തെരഞ്ഞെടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ചില താരങ്ങള്‍ ഒരു മടിയും കൂടാതെ ഉത്തരം പറയുകയും ചെയ്യും.

ഇപ്പോള്‍ അത്തരത്തില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ് ബയേണ്‍ സൂപ്പര്‍ താരവും ജര്‍മന്‍ ഇന്റര്‍നാഷണലുമായ തോമസ് മുള്ളര്‍. മെസി-റോണോ എക്കാലത്തേയും വലിയ ബാറ്റലില്‍ റോണോയെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

മെസിയുടെ മുന്‍ ടീമായ ബാഴ്‌സയെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെസിയുമായി മികച്ച സ്റ്റാറ്റ്‌സുള്ളതുകൊണ്ടാണ് റോണോയെ തെരഞ്ഞെടുക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഞാന്‍ റൊണാള്‍ഡോയെ തെരഞ്ഞെടുക്കുന്നു. മെസിക്കെതിരെ എനിക്ക് നല്ല റെക്കോഡുണ്ട് എന്നാല്‍ റൊണാള്‍ഡോക്കെതിരെയുള്ള റെക്കോഡ് അത്ര നല്ലതല്ല,’ മുള്ളര്‍ പറഞ്ഞു.

ബയേണ്‍ ബാഴ്‌സയെ 8-2ന് തകര്‍ത്തപ്പോള്‍ ബാഴ്‌സയുടെ നായകനായിരുന്നു ലയണല്‍ മെസി. എന്നാല്‍ ബയേണിനെതിരെ മികച്ച റെക്കോഡുകളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിനുള്ളത്.

Content Highlight: Thomas Muller Chooses Between Cristiano Ronaldo and Lionel Messi