ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? ഈ ഗുണങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍
Health
ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? ഈ ഗുണങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍
ന്യൂസ് ഡെസ്‌ക്
Thursday, 13th September 2018, 2:27 pm

ലൈംഗിക ബന്ധത്തില്‍ ഓറല്‍ സെക്‌സിന് പ്രാധാന്യം ഏറെയാണ്. പങ്കാളികള്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് വദന സുരതം അഥവാ ഓറല്‍ സെക്‌സ്.

വൃത്തിയുംശുചിത്വം പാലിച്ച് ചെയ്താല്‍ ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. പൊണ്ണത്തടി, അലര്‍ജി എന്നിങ്ങനെയുള്ള രോഗങ്ങള്‍ കുറയ്ക്കാന്‍ ഓറല്‍ സെക്‌സിന് സാധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

ഓറല്‍ സെക്‌സിന്റെ പ്രധാന ഗുണങ്ങള്‍

ഗര്‍ഭകാലത്തെ സ്‌ട്രെസ് കുറയ്ക്കാന്‍ കഴിയുന്നു

സാധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഗര്‍ഭിണികള്‍ക്ക് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ഓറല്‍ സെക്‌സിനെയാണ് ആശ്രയിക്കുന്നത്. ഈ സമയത്തുണ്ടാകുന്ന മനംപിരട്ടല്‍, സ്‌ട്രെസ്, ഛര്‍ദ്ദി എന്നിവ ഒഴിവാക്കാന്‍ ഓറല്‍ സെക്‌സ് സഹായിക്കുന്നു.


ALSO READ: ലൈംഗിക ബന്ധത്തിനിടെയുള്ള പരിക്കുകളെ നിസ്സാരമാക്കരുത്: പരിക്കുകളെപ്പറ്റി അറിയേണ്ടതെല്ലാം….


ചര്‍മ്മം മൃദുലമാക്കാന്‍ ഓറല്‍സെക്‌സ് സഹായിക്കുന്നു

ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാനും കൂടുതല്‍ മൃദുലമാകാനും ഓറല്‍ സെക്‌സ് സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതുവഴി ഓര്‍മ്മശക്തി കൂട്ടാനും ഓറല്‍ സെക്‌സ് കാരണമാകുന്നുണ്ട്.

സ്ത്രീകളിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ഒരു ആഴ്ചയില്‍ രണ്ടു ദിവസം ഓറല്‍ സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകളില്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ഓറല്‍ സെക്‌സിലെ ഓര്‍ഗാസ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു സഹായിക്കുന്നത്. സ്ത്രീകളിലെ സ്താനാര്‍ബുദ സാധ്യതകള്‍ കുറയ്ക്കാനും ഓറല്‍സെക്‌സ് സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.