എഡിറ്റര്‍
എഡിറ്റര്‍
കശ്മീരില്‍ മോദി സര്‍ക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പോസ്റ്ററില്‍ വിഘടനവാദി നേതാവും മെറിന്‍ ജോസഫ് ഐ.പി.എസും
എഡിറ്റര്‍
Thursday 12th October 2017 9:16am

ശ്രീനഗര്‍: മോദി സര്‍ക്കാര്‍ പദ്ധതിയായ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ യുടെ പ്രചാരണ പോസ്റ്ററില്‍ കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ ചിത്രവും. പോസ്റ്ററില്‍ കശ്മീരിലെ ആദ്യ വനിതാ ഓഫീസറായ റുവേദ സലാമിന്റെ ചിത്രത്തിന് പകരം മലയാളി ഐ.പി.എസ് ഓഫീസറായ മെറിന്‍ ജോസഫിന്റെ ചിത്രം തെറ്റായി അച്ചടിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പുറമെ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, മദര്‍ തെരേസ, ഇന്ദിരാഗാന്ധി എന്നിവരുടെ ചിത്രങ്ങളും ഉണ്ട്.

 

ദുഖ്താരന്‍-ഇ-മില്ലത്ത് എന്ന സംഘടനയുടെ സ്ഥാപകയായ ആസിയ അന്ദ്രാബി മെയ് മാസം മുതല്‍ ജയിലിലാണ്. പാക് അനുകൂലിയായ നേതാവാണ് ആസിയ അന്ദ്രാബി. കശ്മീര്‍ സ്റ്റേറ്റ് ടൂറിസം വകുപ്പിന്റെ പരിപാടിയുടെ ഭാഗമായാണ് പോസ്റ്റര്‍ ഇറക്കിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഷമീമ അഖ്തര്‍ എന്ന ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ഐ.സി.ഡി.എസ് (ചൈല്‍ഡ് ഡെവല്പമെന്റ് സര്‍വീസസ്) ആണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നും മതനേതാവെന്ന നിലയിലാണ് അന്ദ്രാബിയുടെ ചിത്രം ഉള്‍പ്പെടുത്തിയതെന്നും ഷമീമ പറഞ്ഞു.

Advertisement