ആര്‍ത്തവ കപ്പ്- മലയാളി മടിക്കുന്നതെന്തുകൊണ്ട്
ജാസില ലുലു

ആര്‍ത്തവ കാലം സ്ത്രീകള്‍ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന സമയമാണ്. തുണിയും സാനിറ്ററി നാപ്കിനും ഉപയോഗിക്കുമ്പോള്‍ പലവിധ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ നേരിടുന്നു. തുണി പോലും ലഭിക്കാത്തതിനാല്‍ മണ്ണ് ഉപയോഗിക്കുന്നവരെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തു വരുന്നു. മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ എളുപ്പവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും അനുഭവസ്ഥര്‍ പങ്കുവെയ്ക്കുന്നു. എന്നിട്ടും മലയാളികള്‍ ഇത് ഉപയോഗിക്കാന്‍ മടിക്കുന്നതെന്ത് കൊണ്ട് ?