നിങ്ങള്‍ ലൈംഗികബന്ധത്തില്‍ എര്‍പ്പെടാറുളളയാളാണെങ്കില്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം ഇല്ലെങ്കില്‍ അത് നിങ്ങളുടെ ലൈംഗികശേഷി തന്നെ നശിപ്പിച്ചേക്കും.
ബ്രസീലില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഏറ്റവും അപകടകാരിയായ സെക്‌സ് പോസിഷന്‍ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അപകടം എന്നു പറഞ്ഞാല്‍ പുരുഷന്മാര്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിയാത്ത അത്രയും വലിയ പ്രശ്‌നം തന്നെ. നിങ്ങളുടെ ലിംഗം ഒടിഞ്ഞുപോകുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. അഡ്വാന്‍സസ് ഇന്‍് യൂറോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ പുരുഷന് മുകളിലിരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗുരുതരമായ ഒടിവ് ലിംഗത്തില്‍ ഉണ്ടാക്കുമെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. അത് ഒരു പക്ഷെ ജീവിതകാലം മുഴുവനുമുള്ള ഒരു ദുഃഖമായി മാറിയേക്കാം.
“സ്ത്രീകള്‍ മുകളിലിരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീര ചലനം നിയന്ത്രിക്കുന്നത് സത്രീയാണ്. സ്ത്രീകളുടെ മുഴുവന്‍ ഭാരവും ഉദ്ധരിച്ച ലിംഗത്തിന് മുകളില്‍ വരുന്നു. ഒരുപക്ഷെ ലൈംഗിക ബന്ധത്തിനിടെ പ്രശ്‌നങ്ങള്‍ അറിഞ്ഞുകൊള്ളണമെന്നില്ല. ഇതുവഴി സ്ത്രീകള്‍ക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടാകുന്നില്ല. എന്നാല്‍ പുരുഷന് ഇത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.” പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
13 വര്‍ഷക്കാലത്തിനുള്ളില്‍ ലിംഗത്തില്‍ ഒടിവുമായി ഡോക്ടര്‍മാരെ സമീപിച്ച രോഗികളെ കുറിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ പകുതിയോളം പേരും ലൈംഗിക ബന്ധത്തിനിടെ ചെറിയൊരു പൊട്ടല്‍ ശബ്ദം കേട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം അതിയായ വേദനയും നീര്‍വീക്കവും ഉണ്ടായി. ഇതോടെ ഈ പുരുഷന്മാര്‍ക്ക് അവരുടെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുകയും അവര്‍ ആശുപത്രിയെ സമീപിക്കുകയുമായിരുന്നു.
ഈ പ്രശ്‌നത്തിന് ചെയ്യുന്ന ശസ്ത്രക്രിയ ചികിത്സയുടെ വിജയ സാധ്യത 50 ശതമാനം മാത്രമാണ്. അതായത് ഒരു ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ് മാത്രം
